അറുതിയില്ലാതെ വന്യജീവി ആക്രമണങ്ങൾ; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

വയനാട്: അടിക്കടി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണ് നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്.

ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനങ്ങൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് വയനാട്ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജിയും കൺവീനർ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു.

അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി യുഡിഎഫ് നേതാക്കൾ അറിയിച്ചു.

സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേർക്കാണ് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി നടന്ന കാട്ടാന ആക്രമണത്തിൽ അട്ടമല സ്വദേശി ബാലകൃഷ്ണൻ അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിലാണ് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടത്.

spot_imgspot_img
spot_imgspot_img

Latest news

ആലപ്പുഴയിൽ സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ച സംഭവം; എച്ച് സലാം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസ്

ആലപ്പുഴ: സ്വകാര്യ റിസോർട്ടിന്റെ മതിൽ പൊളിച്ച സംഭവത്തിൽ എച്ച് സലാം എംഎൽഎയെ...

നാടൻ പാട്ടിനിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

ആലപ്പുഴ: നാടൻ പാട്ടിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ....

വയനാട് വന്യജീവി ആക്രമണം; 50 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണം നേരിടുന്നതിനായി സംസ്ഥാന സർക്കാർ 50 ലക്ഷം...

കുട്ടികളോട് സ്കൂളിൽ പോയി സമയം കളയരുതെന്ന് പറഞ്ഞു; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പരീക്ഷ വരുന്നതിനാൽ ഇനി സ്കൂളിൽ പോയി സമയം പാഴാക്കരുത് എന്ന്...

കാട്ടുപന്നി വീടിനുളളിൽ കയറി, മുൻവശത്തെ ഗ്രിൽ തകർത്തു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കായംകുളം: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം. കായംകുളം കണ്ടല്ലൂരിലാണ്...

Other news

നിലയ്ക്കാത്ത വന്യജീവി ആക്രമണം; വയനാട്ടിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍

കല്‍പ്പറ്റ: വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ നാളെ ഹർത്താലിന് ആഹ്വാനം...

സ്കൂൾ ബസിൽ സീറ്റിനെച്ചൊല്ലി തർക്കം; നെഞ്ചിൽ ശക്തിയായി ഇടിച്ചു; സഹപാഠി ആക്രമിച്ച ഒമ്പതാംക്ലാസുകാരന് ദാരുണാന്ത്യം

സേലം: സ്കൂൾ ബസിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സഹപാഠിയുടെ മർദ്ദനമേറ്റ വിദ്യാർത്ഥി മരിച്ചു. ക്ലാസ്...

അ​ഗ്നിവീർ വിദ്യാർഥിനി ഗായത്രിയുടെ ആത്മഹത്യ; അമ്മ രാജിക്കൊപ്പം താമസിക്കുന്ന ആദർശിനെതിരെ ആരോപണവുമായി രണ്ടാനച്ഛൻ

പത്തനംതിട്ടയിൽ ആത്മഹത്യ ചെയ്ത അ​ഗ്നിവീർ കോഴ്സ് വിദ്യാർഥിനി ഗായത്രിയുടെ മരണത്തിൽ പുതിയ...

കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ജില്ലാ പ്രസിഡന്റിനെതിരെ ജാമ്യമില്ലാത്ത വകുപ്പിൽ കേസ്

ക്ഷീരോല്പാദന സഹകരണ സംഘം പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപിച്ച പത്തനംതിട്ട ജില്ലാ ചൈൽഡ്...

ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി മുകേഷ് അംബാനിയും അമ്മയും മക്കളും കൊച്ചുമക്കളും

ലക്നൗ: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി മുകേഷ്...

Related Articles

Popular Categories

spot_imgspot_img