ഇന്ത്യന്‍ വാഹന വിപണിയിലെ സെഗ്മെന്റ് ജേതാവാണ് മഹീന്ദ്ര XUV700. രണ്ടുവര്‍ഷം മുമ്പ് 2021 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം യൂണിറ്റ് എന്ന ശ്രദ്ധേയമായ വില്‍പ്പന നാഴികക്കല്ല് ഈ വാഹനം കൈവരിച്ചു. ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന മഹീന്ദ്ര എസ്യുവി ആണിത്. വില്‍പ്പന കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, മഹീന്ദ്ര ഒരു മിഡ്-സ്‌പെക്ക് വേരിയന്റും മൂന്ന് ഉയര്‍ന്ന ട്രിമ്മുകളും ഉള്‍പ്പെടെ അഞ്ച് പുതിയ വേരിയന്റുകളോടെ XUV700 മോഡല്‍ ലൈനപ്പ് വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഈ വിപുലീകരണത്തിന്റെ ഭാഗമായി, പുതിയ ഓട്ടോമാറ്റിക്, AWD വേരിയന്റുകള്‍ക്ക് വഴിയൊരുക്കുന്നതിനായി ചില പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ നിര്‍ത്തലാക്കാനും ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ, XUV700-ന്റെ ഫീച്ചര്‍ ലിസ്റ്റില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചില മാറ്റങ്ങള്‍ അവതരിപ്പിച്ചേക്കാം. ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, എസ്യുവിയില്‍ പവര്‍ഡ് ടെയില്‍ഗേറ്റ്, പിന്‍ എല്‍ഇഡി സ്ട്രിപ്പ്, സ്ലൈഡിംഗ് രണ്ടാം നിര, പവര്‍ഡ് ഐആര്‍വിഎം (ഇന്റണല്‍ റിയര്‍ വ്യൂ മിറര്‍), വെന്റിലേറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകള്‍, അപ്ഡേറ്റ് ചെയ്ത കണക്റ്റഡ് ആപ്പുകള്‍ എന്നിവ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.