ബെസ്റ്റ് ബൈ ബാക്ക് ഓഫറുകളുമായി ജീപ്പ് ഇന്ത്യ

അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാം അവതരിപ്പിച്ച് ജീപ്പ് ഇന്ത്യ. പ്രമുഖ വാഹന ലീസിങ് കമ്പനിയായ എഎല്‍ഡി ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് ജീപ്പ് ഇന്ത്യ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ജീപ്പ് കോംപസിലും മെറിഡിയന്‍ എസ്യുവികളിലുമാണ് ജീപ്പ് അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാം കൊണ്ടുവന്നിരിക്കുന്നത്.

ഈ പദ്ധതി പ്രകാരം പരമാവധി നാലു വര്‍ഷ കാലയളവില്‍ ജീപ്പിന്റെ വാഹനം തിരിച്ചു നല്‍കിയാല്‍ വാഹനത്തിന്റെ എക്സ്ഷോറൂം വിലയുടെ 55 ശതമാനം വരെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് എഎല്‍ഡി ഓട്ടോമോട്ടീവ് ഉറപ്പു നല്‍കുന്നു. പദ്ധതിയുടെ ആനുകൂല്യം ഉറപ്പിക്കണമെങ്കില്‍ പ്രതിവര്‍ഷം 20,000 കിലോമീറ്ററില്‍ കൂടുതല്‍ വാഹനം ഓടരുതെന്നും നിബന്ധനയുണ്ട്.

ബൈ ബാക്ക് ഓഫറിനു പുറമേ എക്സ്റ്റെന്‍ഡഡ് വാറന്‍ഡി, പ്രതിവര്‍ഷ അറ്റകുറ്റ പണികള്‍, റോഡ്സൈഡ് അസിസ്റ്റന്‍സ്, ഇന്‍ഷുറന്‍സ്(ആദ്യ വര്‍ഷം) എന്നിവയും ജീപ്പിന്റെ അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു. ജീപ് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ പ്രതിമാസ തിരിച്ചടവ് പദ്ധതികള്‍ ഉപയോഗപ്പെടുത്തിയും ഇതില്‍ അംഗമാവാം.

വാഹനം മികച്ച നിലയിലാണെന്ന് ഉറപ്പിക്കാന്‍ വേണ്ട പരിശോധനകള്‍ അതാതു സമയങ്ങളില്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ചെയ്യാനാവും. ടയറുകളും ബാറ്ററിയും അടക്കമുള്ള വാഹനത്തിന്റെ ഭാഗങ്ങളും പാക്കേജിന്റെ പരിധിയില്‍ വരുമെന്നതും ശ്രദ്ധേയമാണ്. അപ്രതീക്ഷിത അറ്റകുറ്റപണികളുടെ ചിലവ് സഹിക്കേണ്ടി വരുന്നില്ലെന്നതാണ് ഈ പദ്ധതിയില്‍ അംഗമാവുന്ന ജീപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണമെന്നും കമ്പനി അവകാശപ്പെടുന്നു.

താരതമ്യേന കുറഞ്ഞ പ്രതിമാസ തിരിച്ചടവാണ് മറ്റൊരു സവിശേഷത. 39,999 രൂപമുതലുള്ള പ്രതിമാസ തിരിച്ചടവ് പദ്ധതികള്‍ അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാമിന്റെ ഭാഗമായുണ്ട്. പുതിയ പദ്ധതി വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് കമ്പനിയിലുള്ള വിശ്വാസ്യത വര്‍ധിക്കുമെന്നും അത് വില്‍പനയില്‍ പ്രതിഫലിക്കുമെന്നുമാണ് ജീപ്പിന്റെ കണക്കുകൂട്ടല്‍.

 

spot_imgspot_img
spot_imgspot_img

Latest news

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

Other news

‘നിങ്ങളുടെ സമയം അവസാനിച്ചു, നിങ്ങളുടെ ആക്രമണം ഇന്ന് മുതൽ നിർത്തണം’; ഹൂതികളോട് ട്രംപ്

വാഷിങ്ടൺ: യമനിലെ ഹൂതി വിമതർക്കെതിരെ സൈനിത നടപടി ശക്തമാക്കാൻ ഒരുങ്ങി അമേരിക്ക....

സോഷ്യൽ മീഡിയയിൽ ചർച്ചയായി നീലച്ചിത്രനടിയുടെ മതം മാറ്റം

പ്രശസ്ത നീലച്ചിത്രനടി റായ് ലൽ ബ്ലാക്ക് ഇസ്ലാംമതം സ്വീകരിച്ചു. ജാപ്പനീസ് പോൺ...

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ; പിടികൂടിയത് ആലുവയിൽ നിന്നും

കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ യുവാക്കൾ പിടിയിൽ. പള്ളിക്കൽ കാട്ടുപുതുശ്ശേരി...

വ്‌ളോഗര്‍ ജുനൈദിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം: ബൈക്കപകടത്തിൽപ്പെട്ട് മരിച്ച വ്‌ളാഗര്‍ ജുനൈദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. രക്തസ്രാവത്തെ...

കൊച്ചിയിലെ ഹോസ്റ്റലുകളിൽ വീണ്ടും കഞ്ചാവ് വേട്ട; 4 പേർ പിടിയിൽ

കൊച്ചി: കളമശേരി കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളിൽ പൊലീസിൻറെ മിന്നൽ പരിശോധന. കഞ്ചാവുമായി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!