web analytics

ട്രംപിന്റെ തീരുവയിൽ പണി യു.കെ.യ്ക്കും കിട്ടി ! അനിശ്ചിതത്വത്തിലാകുന്ന വ്യവസായ മേഖലകൾ ഇവ:

ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ചൈനയ്ക്കും, കാനഡയ്ക്കും, മെക്‌സിക്കോയ്ക്കും ഉത്പന്നങ്ങൾക്ക് തീരുവ പ്രഖ്യാപിച്ചിരുന്നു. അന്ന് യു.കെ. അതിരു കടക്കുന്നു എന്ന പരാമർശം ഉയർത്തിയെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്നതാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഇപ്പോഴിതാ ട്രംപിന്റെ ഇറക്കുമതി തീരുവ യു.കെ.യുടെ വ്യവസായ മേഖലയിലും മാന്ദ്യം ഉണ്ടാക്കുമെന്ന അവസ്ഥ വന്നിരിക്കുകയാണ്.

സ്റ്റീൽ, അലുമിനീയം ഇറക്കുമതി തീരുവകളാണ് ട്രംപ് കൊണ്ടുവന്നിരിക്കുന്നത്. മാർച്ച് 12 മുതൽ പ്രാബല്യത്തിൽ വരുന്ന താരിഫുകൾ പ്രകാരം യു.എസ്.ലേയ്ക്ക് എത്തുന്ന സ്റ്റീൽ, അലുമിനീയം വസ്തുക്കൾക്ക് 25 ശതമാനമാണ് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്.

ട്രംപിന്റെ പുതിയ തീരുവ യു.കെ.യുടെ സ്റ്റീൽ വ്യവസായത്തെ പ്രതികൂലമായി ബാധിയ്ക്കും. യു.കെ.യ്ക്ക് പുറമേ യൂറോപ്പിലെ വ്യവസായ ശാലകളേയും ട്രംപിന്റെ തീരുമാനം ബാധിയ്ക്കും. തികച്ചും നീതീകരിക്കാനാകാത്ത തീരുമാനമെന്നാണ് കാനഡയുടെ വ്യവസായ മന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പ് ഷാംപെയ്ൻ തീരുവയെ വിശേഷിപ്പിച്ചത്.

ഇക്കാര്യത്തിൽ യു.കെ. വ്യക്തമായി പ്രതികരിച്ചിട്ടില്ല. കെയർ സ്റ്റാർമറുടെ വ്യക്താവ് പ്രതികരണത്തിന് വിസമ്മതിക്കുകയാണ് ചെയ്തത്. ശാന്തവും വ്യക്തവുമായ പ്രതികരണം ഉണ്ടാവുമെന്ന് വ്യാപാര മന്ത്രി ഡഗ്ലസ് അലക്‌സാണ്ടർ പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

ഉത്സവത്തിനിടെ കുളത്തിലേക്ക് പോയി; കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

ഉത്സവത്തിനിടെ കുളത്തിലേക്ക് പോയി; കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു നീലഗിരി: ഉത്സവത്തിൽ പങ്കെടുക്കുന്നതിനിടെ വെള്ളം എടുക്കാൻ...

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ ചർച്ചയിൽ

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ...

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര രഹസ്യം

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര...

മുണ്ടത്തിക്കോട് ദുരന്തം മനുഷ്യനിർമിതം: ’17 രൂപയുടെ പടക്കം വിൽക്കുന്നത് 100 രൂപയ്ക്ക്’; മരണക്കളിക്ക് പിന്നിലെ ഞെട്ടിക്കുന്ന ലാഭക്കണക്കുകൾ പുറത്ത്

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട്ട് ഉണ്ടായ വെടിക്കെട്ട് ദുരന്തം ആവർത്തിക്കപ്പെടുന്ന സുരക്ഷാ വീഴ്ചകളുടെയും...

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം കോടതി

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം...

Related Articles

Popular Categories

spot_imgspot_img