ദലൈലാമയുടെ സഹോദരൻ, പ്രവാസ ടിബറ്റൻ ഗവൺമെന്റിൻ്റെ മുൻ പ്രധാനമന്ത്രി; ഗ്യാലോ തോൻഡുപ് അന്തരിച്ചു

കലിംപോങ്: ദലൈലാമയുടെ സഹോദരൻ ഗ്യാലോ തോൻഡുപ് അന്തരിച്ചു. 97 വയസ്സായിരുന്നു. പശ്ചിമബംഗാൾ കലിംപോങ്ങിലെ വസതിയിൽവച്ചായിരുന്നു അന്ത്യം.

ഇന്ത്യയിലെ പ്രവാസ ടിബറ്റൻ ഗവൺമെന്റിന്റെ മുൻചെയർമാനായിരുന്നു അന്തരിച്ച ഗ്യാലോ തോൻഡുപ്. 1991 മുതൽ 1993 വരെ പ്രവാസ ടിബറ്റൻ ഗവൺമെന്റിൽ പ്രധാനമന്ത്രിയായും 1993 മുതൽ 1996 വരെ പ്രതിരോധമന്ത്രിയായും പ്രവർ‌ത്തിച്ചിട്ടുണ്ട്.

ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ദലൈലാമയ്ക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു സഹോദരനായഗ്യാലോ തോൻഡുപ്.

ചൈനീസ് ഗവൺമെൻറുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് നേതൃത്വംനൽകുകയും പ്രവാസ ടിബറ്റൻ സർക്കാരിനുവേണ്ടി അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്‌ മുൻകൈയെടുക്കുകയുംചെയ്തത് ഗ്യാലോ തോൻഡുപ് ആയിരുന്നു.

1952-ൽ ടിബറ്റിലെ ചൈനീസ് അധിനിവേശത്തെത്തുടർന്ന് ഇന്ത്യയിലെത്തി. 1959-ൽ ദലൈലാമയെ സുരക്ഷിതമായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ദൗത്യത്തിന് നേതൃത്വംനൽകി.

1959 മുതൽ 1961 വരെ ഐക്യരാഷ്ട്രസഭയിൽ ടിബറ്റിനെ പ്രതിനിധാനംചെയ്ത്‌ പങ്കെടുത്തു. അദ്ദേഹത്തിന്റെ നിരന്തര ഇടപെടലിനെത്തുടർന്ന് ടിബറ്റിന്റെ സ്വയംഭരണം ആവശ്യപ്പെട്ടുള്ള മൂന്ന് പ്രമേയങ്ങൾക്ക് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചു, സ്വകാര്യഭാഗത്ത് ഡമ്പല്‍ തൂക്കി; കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാഗിങ്; 5പേർ കസ്റ്റഡിയിൽ

കോട്ടയം: റാഗിങ് പരാതിയെ തുടർന്ന് അഞ്ചുവിദ്യാർത്ഥികൾ കസ്റ്റഡിയിൽ. കോട്ടയം ഗാന്ധിനഗർ സ്കൂൾ...

കാട്ടാനയാക്രമണം; വയനാട്ടിൽ നാളെ ഹർത്താൽ

കല്‍പ്പറ്റ: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ബുധനാഴ്ച ഹര്‍ത്താൽ...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ...

തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞിന്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച...

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി

തിരുവനന്തപുരം: പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത്...

Other news

ചേലാമറ്റം വാമനമൂർത്തി ക്ഷേത്രത്തിലെ പശു മോഷണം; ജയപാണ്ഡിയുടെ കൂട്ടുപ്രത്രി കോഴിക്കട്ട ബിജു പിടിയിൽ

പെരുമ്പാവൂർ: ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.  ചേലാമറ്റം...

പകുതി വില തട്ടിപ്പ്; മുഖ്യപ്രതി അനന്തുകൃഷ്ണൻറെ ജാമ്യാപേക്ഷ  കോടതി തള്ളി

കൊച്ചി: പകുതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻറെ ജാമ്യാപേക്ഷ  തള്ളി...

നാലാം ഭാര്യയും രണ്ടാം ഭാര്യയും ഫെയ്സ് ബുക്ക് ഫ്രണ്ടായതോടെ ജയിലിലായത് 36 കാരൻ; ദീപു ഫിലിപ്പിൻ്റെ വിക്രീയകൾ

കോന്നി: 4 യുവതികളെ വലയിലാക്കിയ വിവാ​ഹ തട്ടിപ്പുവീരൻ ഒടുവിൽ കുടുങ്ങിയത് ഫേസ്ബുക്കിലൂടെ....

രാജ്യത്ത് ഗില്ലൻബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി; 167 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

ഡൽഹി: പൂനെയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

നാളെ കൊച്ചിയിലെ നിരോധിത മേഖലകളിൽ ഹോൺ മുഴക്കരുതേ; പണി കിട്ടും

കൊച്ചി: കൊച്ചിയിൽ നാളെ ഹോൺ വിരുദ്ധ ദിനം ആചരിക്കും. സിറ്റി പൊലീസ്...

Related Articles

Popular Categories

spot_imgspot_img