മലപ്പുറത്തു നിന്നും മൂന്നാർ കാണാനെത്തിയ സംഘത്തിന്റെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു.മലപ്പുറം ചങ്ങരംകുളം റാഷിദാണ് മരിച്ചത്. ബൈസൺവാലിക്ക് സമീപം ഗ്യാപ്പ് റോഡ് ബൈസൺവാലി റൂട്ടിലെ കുത്തിറക്കത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു സമീപത്തെ ഏലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു.
സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റാഷിദിൻ്റെ ജീവൻ രക്ഷിക്കാനായില്ല. കൂടെ ബൈക്കിലുണ്ടായിരുന്ന സുഹൃത്തിന് അപകടത്തിൽ പരിക്കേറ്റു.