തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ കൊടുങ്ങാവിള സ്വദേശി സച്ചുവിനെയാണ് പോലീസ് പിടികൂടിയത്. ആവണാക്കുഴി സ്വദേശി സൂര്യാ ഗായത്രി (28)യ്ക്കാണ് പരിക്കേറ്റത്.(Woman attacked in neyyatinkara; accused arrested)
ഇന്നുച്ചയ്ക്കാണ് സച്ചു സുഹൃത്ത് സൂര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. വിവാഹിതയായ യുവതിയുടെ വീട്ടിലെത്തിയ സച്ചു വീടിന്റെ ടെറസില്‍ വച്ചാണ് വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മേലാസകലം വെട്ടിയ സൂര്യയെ സുഹൃത്തിന്റെ സഹായത്തോടെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം സച്ചു അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.