കൊച്ചി: ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് പി.സി.ജോർജിന് മുൻകൂര്‍ ജാമ്യം അനുവദിച്ച്ഹൈക്കോടതി.
കേസ് ഇനി പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്
ഹര്‍ജിയിൽ പോലീസിനോട് കോടതി വിശദീകരണം തേടി. പി.സി.ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി പറഞ്ഞു. പി.സി.ജോര്‍ജിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ കോട്ടയം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു.
നാലു തവണ മുൻകൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചശേഷമാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഹര്‍ജി തള്ളിയത്. കഴിഞ്ഞ ജനുവരി ആറിനാണ് പി.സി.ജോർജ് വിവാദ പരാമർശം നടത്തിയത്.