വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ രണ്ട് കടുവകളെയും കുട്ടമുണ്ടയിൽ ഒരു കടുവയെയുമാണ് ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് കടുവയുടെ ജഡങ്ങൾ കണ്ടെത്തിയത്.(Three tigers were found dead in Wayanad)
പട്രോളിങ്ങിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് കടുവകളുടെ ജഡം കണ്ടെത്തിയത്. ഒരു ആൺകടുവയും ഒരു പെൺകടുവയുമാണ് കുറിച്യാട് ചത്തത്. കടുവകൾ പരസ്പരം ഏറ്റുമുട്ടിയതിനിടെ ചത്തതെന്നാണ് സംശയം. സംഭവത്തിൽ വനം മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മന്ത്രി ഉത്തരവിറക്കി. നോർത്തേൺ സർക്കിൾ സിസിഎഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി കടുവകളുടെ ജഡങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തും.