ഓൺലൈൻ വഴി മീൻ ഓർഡർ ചെയ്തവരുടെ ബാങ്ക് അക്കൗണ്ടുകൾ കാലി; കുവൈറ്റിൽ തട്ടിപ്പിനിരയായത് മലയാളികളടക്കം നിരവധി പേർ

കുവൈറ്റ്: കുവൈറ്റിൽ ഓൺലൈൻ വഴി മീൻ ഓർഡർ ചെയ്തവരുടെ ബാങ്ക് അക്കൗണ്ടുകൾ കാലി. മലയാളികളടക്കം നിരവധി പേർ തട്ടിപ്പിനിരയായതായാണ് പരാതി. കുവൈറ്റിലെ പ്രമുഖ ഫിഷ് കമ്പനിയുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു കച്ചവടം. ഓൺലൈനിൽ 50% ഡിസ്‌കൗണ്ടിൽ മീൻ ലഭിക്കുമെന്നായിരുന്നു പരസ്യം.

ഓൺലൈൻ ആയി ഓർഡർ ചെയ്യുന്നവർക്ക് കുവൈറ്റിലെ ബാങ്കിങ് പേയ്‌മെന്റ് ആപ്പിന്റെ രീതിയിലുള്ള പേജിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയാൽ ഒടിപി നൽകുന്നതോടെ ബാങ്കിലെ മുഴുവൻ തുകയും തട്ടിപ്പു സംഘം പിൻവലിക്കുന്ന രീതിയിലായിരുന്നു തട്ടിപ്പ്. മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടാണ് കാലിയായത്.

ചെമ്മീൻ, സുബൈദി തുടങ്ങിയ മീനുകളുൾ, ഫിഷ് ബാർബിക്യു പോലുള്ള ഭക്ഷണവും ഇവർ ഓൺലൈൻ വഴി കച്ചവടം ചെയ്തിരുന്നു. 10 കിലോ വലിയ ചെമ്മീന് 8 ദിനാർ ആണ്വിലയായി ഇട്ടിരുന്നത്.

പണം നഷ്ടപ്പെട്ട നിരവധി പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പു നടത്താൻ ഉപയോഗിച്ച ഫെയ്‌സ്ബുക്ക് പേജ് ഇപ്പോഴും നിലവിലുണ്ട്. നിരവധി പേരാണ് പണം നഷ്ടപ്പെട്ട വിവരം ഇതേ പേജിൽതന്നെ കമന്റ് ആയി രേഖപ്പെടുത്തിയിട്ടുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

പോലീസ് എത്തിയത് ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടി; അടിച്ചത് ആളുമാറി; പോലീസുകാർക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ പത്തനംതിട്ടയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ...

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി പ്ര​മു​ഖ​ർ; ഡ​ൽ​ഹി​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. രാ​വി​ലെ 11 വ​രെ...

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി !

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി. കൌണ്ടി കെറിയിലെ...

Related Articles

Popular Categories

spot_imgspot_img