ഒഎൽഎക്സ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ…

കൽപ്പറ്റ: പ്രമുഖ ഓൺലൈൻ വ്യാപാര ആപ്ലിക്കേഷനായ ഒഎൽഎക്സ് വഴി തട്ടിപ്പ് നടത്തിയ യുവാവ് പൊലീസ് പിടിയിൽ. വയനാട് സൈബർ ക്രൈം പൊലീസാണ് യുവാവിനെ ഗോവയിൽ നിന്നും പിടികൂടിയത്. കോഴിക്കോട് കാവിലുംപാറ സ്വദേശി സൽമാനുൽ ഫാരിസ് ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സൈബർ എസ്.എച്ച് ഒ. ഷജു ജോസഫിന്റെ നേതൃത്വത്തിൽ എസ്.ഐ ബിനോയ് സ്‌കറിയയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

ആദ്യമായി സൽമാനുൽ ഫാരിസിനെ പൊലീസ് പിടികൂടുന്നത് 2021 ൽ അമ്പലവയൽ സ്വദേശിയെ കബളിപ്പിച്ച് 1,60,000 രൂപ തട്ടിയെടുത്ത കേസിലായിരുന്നു. ഇതിനു പിന്നാലെതന്നെ വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ പതിനഞ്ച് കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. മൂന്ന് കേസുകളാണ് വയനാട്ടിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയെങ്കിലും കൊൽക്കത്ത പൊലീസ് പിടികൂടിയതറിഞ്ഞ് വയനാട് പൊലീസ് അങ്ങോട്ട് പോയിരുന്നു. കോടതി ഉത്തരവ് പ്രകാരം പ്രതിയെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നത് വഴി ആന്ധ്രാപ്രദേശിൽ വെച്ച് ഇയാൾ പൊലീസിനെ ആക്രമിച്ച് കടന്നുകളയുകയായിരുന്നു. എന്നാൽ പൊലീസിന് ഇയാളെ വീണ്ടും സിക്കിമിൽ നിന്ന് പിടികൂടാൻ കഴിഞ്ഞു.

വയനാട്ടിലെ കേസിൽ വിചാരണ നടക്കുന്നതിനിടെ വീണ്ടും ജാമ്യം ലഭിച്ച പ്രതി ഒളിവിൽ പോവുകയായിരുന്നു. കോടതി വാറണ്ടുമായി ഞായറാഴ്ച ഗോവയിലെത്തിയ പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ പ്രതി മൊബൈൽ ഫോൺ ഓഫ് ചെയ്ത് ബസ് മാർഗ്ഗം മുംബൈയിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെ പനാജി ബസ് സ്റ്റാൻഡിൽ നിന്ന് പൊലീസ് പിടികൂടി വയനാട്ടിലെത്തിക്കുകയായിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പിഎ ഷുക്കൂർ, കെ. നജീബ്, സി. വിനീഷ, എഎസ്ഐ ബിനീഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം ആലപ്പുഴ: കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം....

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

‘മോദി മഹാനായ നേതാവും മികച്ച സുഹൃത്തും’; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം ഒറ്റക്കാര്യത്തിൽ മാത്രം

'മോദി മഹാനായ നേതാവും മികച്ച സുഹൃത്തും'; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

Related Articles

Popular Categories

spot_imgspot_img