ആരാകും ആ ഭാഗ്യവാൻ ? 20 കോടി നേടുന്ന ആളെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ക്രിസ്മസ് – ന്യൂ ഇയര്‍ ബമ്പർ നറുക്കെടുപ്പ് ഇന്ന്

ആ ഭാഗ്യവാനെ ഇന്നറിയാം. 20 കോടി നേടുന്ന ആളെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ക്രിസ്മസ് – ന്യൂ ഇയര്‍ ബമ്പർ നറുക്കെടുപ്പ് ഇന്നാണ്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുക്കും.

400 രൂപയാണ് ടിക്കറ്റ് വില. ഉച്ചയ്ക്ക് 12 മണി വരെ ടിക്കറ്റ് വിൽപന തുടരും. പുതിയ സമ്മര്‍ ബമ്പർ ഭാഗ്യക്കുറിയും ഇന്ന് പുറത്തിറക്കും. നറുക്കെടുപ്പിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വില്പന കേന്ദ്രങ്ങളിലെല്ലാം ബമ്പർ ടിക്കറ്റു വില്പന വർധിച്ചിട്ടുണ്ട്. നറുക്കെടുപ്പ് സമയത്തോടടുക്കും തോറും ടിക്കറ്റു വില്പനയ്ക്കു വേഗത വർധിച്ചിട്ടുണ്ട്.

20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേര്‍ക്ക് കിട്ടും. 50 ലക്ഷം ടിക്കറ്റാണ് ഇറക്കിയത്. 47 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതിനകം വിറ്റത്.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

Related Articles

Popular Categories

spot_imgspot_img