തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണം ഡിസംബർ 25നു മുമ്പ് പൂർത്തിയാകും.
നിലവിൽ നിർമ്മാണം 55%ലേറെ പൂർത്തിയായതായാണ് റിപ്പോർട്ട്. കാലപ്പഴക്കത്തെ തുടർന്നാണ് എം.എൽ.എ ഹോസ്റ്റൽ സമുച്ചയത്തിൽ പൊളിച്ചു നീക്കിയ പമ്പ ബ്ലോക്കിന് പകരമാണ് പുതിയ കെട്ടിടം ഉയരുന്നത്.
രണ്ട് ബേസ്‌മെന്റ് ഫ്ലോറുകൾ ഉൾപ്പെടെ 12 നിലകളിലായി 67 ഫ്ലാറ്റുകളും രണ്ട് സ്യൂട്ട് റൂമുകളുമാണ് ഇവിടെ നിർമ്മിക്കുന്നത്. 1,200 മുതൽ 1,300 ചതുരശ്രയടി വരെ ഓരോന്നിനും വിസ്തീർണം ഉണ്ട്.
ബാൽക്കണി സൗകര്യമുള്ള രണ്ട് ബെഡ്‌റൂമുകൾ അടക്കം ലിവിംഗ് ഏരിയ,ഡൈനിംഗ് റൂം,അടുക്കള,വർക്ക് ഏരിയ എന്നിവ ഓരോ ഫ്ളാറ്റിലുമുണ്ട്.
കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പാണ് 40 മീറ്റർ ഉയരമുള്ള കെട്ടിടം രൂപകല്പന ചെയ്തിതിരിക്കുന്നത്.
2026 ജനുവരിയിൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2023 ആഗസ്റ്റ് 27നാണ് നിർമ്മാണം തുടങ്ങിയത്.
ഊരാളുങ്കൽ ലേബർ കോൺട്രക്ട് സഹകരണ സൊസൈറ്റി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ചെലവ് 76 കോടി 96 ലക്ഷം രൂപ. കെട്ടിടത്തിന്റെ അഞ്ചുവർഷത്തെ പരിപാലനവും ഊരാളുങ്കലിനാണ്.”