കൂളിംഗ് ഫിലിം വാഹനങ്ങളിൽ നിന്നും കീറിക്കളയുന്നതിനെക്കാൾ നല്ലത് വിൽക്കാൻ അനുവദിക്കാതെ ഇരിക്കുന്നതാണെന്ന് നടൻ ആസിഫ് അലി.
വിൽക്കുന്നത് കൊണ്ടാണ് കൂളിംഗ് ഫിലിമും അലോയ് വീലുമൊക്കെ തങ്ങൾ വാങ്ങുന്നത്. റോഡിൽവെച്ച് എംവിഡി ഉദ്യോഗസ്ഥർ പബ്ലിക്കായി അത് ഊരിക്കളയുകയാണെന്നും താരം ചൂണ്ടിക്കാട്ടി.
റോഡ് സുരക്ഷ ബോധവൽക്കരണ പരിപാടിയിൽ കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ആസിഫ് അലി ഇക്കാര്യം പറഞ്ഞത്.
കൂളിംഗ് ഫിലിം, അലോയ് വീൽ തുടങ്ങിയ വസ്തുക്കളുടെ വിൽപ്പന നിരോധിക്കാൻ എംവിഡി ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെടണമെന്നായിരുന്നു താരത്തിന്റെ ഉപദേശം.
എംവിഡി ഉദ്യോഗസ്ഥർ മോശമായി പെരുമാറിയിട്ടുണ്ടോ എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആസിഫ്.
‘വണ്ടിയുടെ കൂളിംഗ് ഫിലിം, അലോയ് വീൽ, മറ്റ് ആക്സസറീസ്. ഇതിന്റെയെല്ലാം വിൽപ്പന നിരോധിക്കാൻ നിങ്ങൾ ഗവൺമെന്റിനോട് പറയണമെന്നും.
ഞങ്ങൾ കാശ് കൊടുത്ത് ഇത് മേടിച്ച് ഒട്ടിക്കുകയും നിങ്ങൾ റോഡിൽ വച്ച് പബ്ലിക്കായി അത് ഊരിക്കളയുകയും ചെയ്യും. വിൽക്കുന്നത് കൊണ്ടാണ് ഞങ്ങൾ ഇത് മേടിച്ച് ഉപയോഗിക്കുന്നതെന്നും വിൽക്കുന്നില്ലെങ്കിൽ ഞങ്ങൾ ഒരിക്കലും മേടിക്കില്ല എന്നും താരം പറഞ്ഞു.
പല സമയത്തും കൂൾ ഫിലിം ഉപയോഗിക്കേണ്ടി വരറുണ്ട്. ചൂടും പ്രൈവസിയും കാരണം ചില സമത്ത് ഇത് വേണ്ടി വരാറുണ്ട്.
കീറിക്കളയുന്നതിനേക്കാൾ വിൽക്കാൻ സമ്മതിക്കാതിരിക്കുന്നതാണ് നല്ലത്’- നടൻ പറഞ്ഞു.