ഭാര്യയുടെ ഒത്താശയോടെയാണ് കൊല നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ
വയനാട്: വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കിയ കേസിൽ ഉത്തര്‍പ്രദേശ് സ്വദേശികളായ ഭര്‍ത്താവും ഭാര്യയും അറസ്റ്റില്‍. വെള്ളമുണ്ടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ഒത്താശയോടെയാണ് കൊല നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.(Wayanad murder case; accused and wife arrested)
ഉത്തര്‍പ്രദേശ് സ്വദേശിയായ മുജീബിനെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. മൃതദേഹത്തിന്റെ ഭാഗങ്ങളടങ്ങിയ ബാഗുകൾ മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് കണ്ടെത്തിയത്. തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ വച്ചാണ് കൊലപാതകമെന്നാണ് നിഗമനം.
മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് ബാഗുകൾ മൂളിത്തോട് പാലത്തിന് സമീപമെത്തിച്ചത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് പൊലീസിൽ വിവരമറിയിച്ചത്.