വിവിധ കമ്പനികളുടെ സി.എസ്.ആർ.ഫണ്ട് ഉപയോഗിച്ച് പാതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തി അറസ്റ്റിലായ സോഷ്യോ ഇക്കണോമിക് ഡെവലപ്‌മെന്റ് സൊസൈറ്റി ( സീഡ്) തലവൻ അനന്ദുകൃഷ്ണനെ രക്ഷിക്കാൻ ഇറങ്ങി ഇടുക്കി ജില്ലയിലെ സൊസൈറ്റി അംഗങ്ങൾ.
അനന്ദു കൃഷ്ണനെ രക്ഷിക്കാൻ ഇറങ്ങിയ അംഗങ്ങൾ പക്ഷെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ വെള്ളം കുടിച്ചു. സാമ്പത്തിക കാര്യങ്ങൾ ഒന്നും തങ്ങൾക്ക് അറിയില്ല .
പണം എല്ലാവർക്കും തിരികെ നൽകും അതിന് സാർ ( അനന്ദു കൃഷ്ണൻ ) പുറത്തിറങ്ങണം. സൊസൈറ്റി നേതാവായ അംഗം രാജ്യം വിട്ടെന്ന പ്രചരണം ശരിയല്ല. മകളുടെ കുട്ടിയെ നോക്കാൻ യു.കെ.യിൽ പോയതാണ്.
പണം ഏതൊക്കെ അക്കൗണ്ടുകൾ വഴി എത്തി എന്നത് തങ്ങൾക്കറിയില്ല എന്നും
ജില്ലാ കോ- ഓർഡിനേറ്റർ ആലീസ് വർഗീസ്, രാജമ്മ രാജൻ, ബിൻസി ജോസഫ്, സാലി ജേക്കബ്, സതി,എ ത്സി അലക്സ്, ജ്യോതി മണി, മഞ്ജു, യമുന പ്രദീപ്, റീന ടോമി, ഷെറി തോമസ്, സൂസൻ ജോസഫ് തുടങ്ങിയവർ പറഞ്ഞു.









