കേരളത്തിനും കൈനിറയെ കിട്ടുമോ? മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ഇന്ന്

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

നിലവിലെ ആദായ നികുതി സ്ലാബുകളില്‍ വൻ മാറ്റമുണ്ടായേക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി അടക്കേണ്ടതില്ല.

എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയ‍ർത്തണമെന്ന ആവശ്യം ശക്തമാണ്.

പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ. എന്നാൽ അതും 5 ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്.

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയായും പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേ‍ർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായും ഉയർത്തണമെന്ന ആവശ്യവും കേന്ദ്ര സർക്കാരിന് മുന്നിലുണ്ട്.

ആദായ നികുതി പുതിയ സ്കീമിലേക്ക് നികുതി ദായകരെ എത്തിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. മന്ദീഭവിച്ച സാമ്പത്തിക വളര്‍ച്ചക്കിടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ഇടപെടലുണ്ടാകുമോയെന്നതും വളരെ പ്രധാനമാണ്.

വലിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് കൈയടി നേടേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ തവണത്തെ നിലപാടെങ്കിലും സഖ്യകക്ഷികളായ ജെഡിയുവും, ടിഡിപിയും ഭരിക്കുന്ന ബിഹാറിനും ആന്ധ്രക്കും നിർമല സീതാരാമന്‍ കൈയയച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.

ആന്ധ്രയുടെ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് മാത്രം പ്രഖ്യാപിച്ചത് പതിനയ്യായിരം കോടിയായിരുന്നു.

ബിഹാറിന് ഇരുപത്തി ആറായിരം കോടി രൂപ പ്രഖ്യാപിച്ച് നിതീഷ് കുമാറിനെയും തൃപ്തിപ്പെടുത്തിയിരുന്നു.. ഇത്തവണ കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് എന്ത് സമീപനമാണ് ബജറ്റിൽ സ്വീകരിക്കുക എന്നാണ് ഇനി അറിയാനുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ജാഗ്രതയുടെ ഭാഗമായി പാലക്കാട്,...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img