രാജാക്കാട് എസ്എച്ച്ഒയ്ക്ക് സബ്കളക്ടർ ഇത് സംബന്ധിച്ച കത്ത് നൽകി
മൂന്നാർ: ഇടുക്കി ചൊക്രമുടിയിൽ അതിക്രമിച്ച് കയറി നീലക്കുറിഞ്ഞി നശിപ്പിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കടുത്ത നടപടി. കൃത്യം ചെയ്തവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ദേവികുളം സബ് കളക്ടർ പൊലീസിന് നിർദ്ദേശം നൽകി. രാജാക്കാട് എസ്എച്ച്ഒയ്ക്ക് സബ്കളക്ടർ ഇത് സംബന്ധിച്ച കത്ത് നൽകി.(Neelakurinji was destroyed; Criminal case against accused)
കഴിഞ്ഞ വ്യാഴ്ചയാണ് വിവാദ ഭൂമിയിൽ ഒരു സംഘം അതിക്രമിച്ചു കയറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചത്. കൈയേറ്റം അന്വേഷിക്കാൻ എത്തിയ ഐ.ജി. കെ. സേതുരാമന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പൂട്ടിയിട്ടിരുന്ന ഗേറ്റിന്റെ താഴ് തല്ലി തകർത്താണ് അതിക്രമം നടന്നത്. നിർമാണ പ്രവർത്തനങ്ങൾക്കെത്തിച്ച യന്ത്രം സ്ഥലത്തെ നീലക്കുറിഞ്ഞി ചെടികളും നശിപ്പിച്ചു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് രാജാക്കാട് പൊലീസെത്തിയാണ് അതിക്രമിച്ച് കടന്നവരെ പുറത്താക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം നടന്നത്. മല തുരന്ന് വെട്ടിയ റോഡിന്റെ ഇരുഭാഗവുമുള്ള കാടും സംഘം വെട്ടിത്തെളിച്ചു. ആയിരക്കണക്കിന് നീലക്കുറിഞ്ഞി ചെടികളാണ് നശിപ്പിച്ചത്.