നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് സീസൺ സമയമാണ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡിലെത്തി. പവന് 680 രൂപ വർധിച്ച് 60760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 85 രൂപ കൂടി 7595 രൂപയിലുമെത്തി.(Gold price today in kerala)
കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് സ്വർണ വില ആദ്യമായി അറുപതിനായിരം കടന്നത്. 60200 രൂപയായിരുന്നു ഒരു പവന്‍റെ അന്നത്തെ വില. നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് സീസൺ സമയമാണ്. ഇതാണ് സ്വർണവില ഉയരാൻ പ്രധാന കാരണമാകുന്നത്. കൂടാതെ ട്രംപിന്‍റെ വരവും ഇപ്പോൾ അമേരിക്കൻ ഭരണകൂടം എടുത്തുകൊണ്ടിരിക്കുന്ന നടപടികളും സ്വർണത്തിന്‍റെ വിലയെ സ്വാധീനിച്ചിട്ടുണ്ട്.
ഡി ഡോളറൈസേഷൻ എതിരെ ശക്തമായ നടപടി ട്രംപ് എടുത്താൽ സ്വർണ വില ഇനിയും വർധിക്കാനാണ് സാധ്യത. അതേസമയം റഷ്യ-യുക്രൈന്‍ സംഘർഷത്തിൽ അയവുവന്നാൽ സ്വർണവില കുറഞ്ഞേക്കാമെന്നും വ്യാപാരികൾ പ്രതികരിച്ചു.