ഏറെ നാളുകൾക്ക് ശേഷം സഞ്ചാരികൾക്ക് സന്തോഷ വാർത്തയായി മൂന്നാറിൽ അതിശൈത്യം. തിങ്കളാഴ്ച പ്രദേശത്തെ കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസ് ചെണ്ടുവര, മാട്ടുപ്പട്ടി, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് രേഖപ്പെടുത്തി. മൂന്നാഴ്ചക്ക് മുൻപ് മൂന്നാറിൽ താപനില പൂജ്യത്തിലെത്തിയിരുന്നു. Munnar bathed in snow; Extreme cold continues
ദേവികുളം, നല്ലതണ്ണി,സെവൻമല, എന്നിവിടങ്ങളിൽ കുറഞ്ഞ താപനില ഒരു ഡിഗ്രി സെൽഷ്യസായി കുറഞ്ഞു . പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീണു. ഇതോടെ തണുപ്പാസ്വദിക്കുന്നതിനായി ഒട്ടേറെ വിനോദസഞ്ചാരികളാണ് ഇപ്പോൾ മൂന്നാറിന്റെ വിവിധ പ്രദേശങ്ങളിലെത്തുന്നത്. വരും ദിവസങ്ങളിൽ താപനില വീണ്ടും താഴ്ന്നേക്കും.