റഷ്യയ്ക്കും യുക്രെയ്നും ഇടയിൽ മൊട്ടിട്ട പ്രണയം; സാക്ഷാത്കരിച്ചത് കേരളത്തിൽ; ഒള്യയും സാഷയും ഒന്നായി

കൊല്ലം: റഷ്യക്കാരിയായ ഒള്യയും യുക്രയ്ൻകാരനായ സാഷയും കഴിഞ്ഞ ദിവസം കേരളത്തിൽ വിവാഹിതരായി. മൂന്നു വർഷമായി യുദ്ധം തുടരുന്ന റഷ്യയ്ക്കും യുക്രെയ്നും ഇടയിൽ മൊട്ടിട്ട പ്രണയമായിരുന്നു ഇരുവരുടെയും.

യുദ്ധത്തെ തോൽപ്പിച്ച സ്നേഹത്തിൻറെ കഥയാണ് കേരത്തിൽ പൂവണിഞ്ഞത്. മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിലാണ് യുക്രെയ്നിലെ കീവ് സ്വദേശിയായ സാഷയും റഷ്യയിലെ മോസ്കോ സ്വദേശിനിയായ ഒള്യയും വിവാഹിതരായത്.

അമൃതാനന്ദമയി ആശ്രമത്തിലെ സ്ഥിരം സന്ദർശകരായിരുന്നു സാഷയും ഒള്യയും. 6 വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ 23നാണ് ഇരുവരും വിവാഹിതരാകുന്നത്.

2019ൽ ആണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരുടെയും സൗഹൃദം പ്രണയമായി. രാജ്യങ്ങൾ കെട്ടിയ അതിർത്തികളും ഭേദിച്ച് അവർ സ്നേഹിച്ചു.

ഇരുവരുടെയും കുടുംബങ്ങളും കീവിൻറെയും ഒള്യയുടെയും സ്നേഹം പരസ്പരം മനസിലാക്കി. പക്ഷേ രണ്ട് രാജ്യങ്ങൾക്കിടയിൽ രൂക്ഷമായ യുദ്ധം ഇവർക്കിടയിൽ ആശങ്കയായി പടർന്നു.

അങ്ങനെയാണ് എല്ലാം തുടങ്ങിയ മണ്ണിലേക്ക്, കേരളത്തിലേക്ക് ഇരുവരും 2023 ൽ തിരിച്ചെത്തിയത്. ഒടുവിൽ കഴിഞ്ഞ ദിവസം അമൃതപുരിയിൽവച്ച് ആഘോഷമായി തന്നെ ഇരുവരുടെയും വിവാഹം നടന്നു. സ്വപ്നം കണ്ട ജീവിതത്തിലേക്ക് അവർ ഇരുകൈകളും കോർത്ത് നടന്നു.

യൂറോപ്യൻ സന്ദർശന വേളയിലാണ് രണ്ടുപേരും മാതാ അമൃതാനന്ദമയിയെ നേരിൽ കാണുന്നത്. പിന്നീട് രണ്ട് പേരും ആശ്രമത്തിലെത്തി അമൃതാനന്ദമയിയെ സന്ദർശിക്കുന്നത് പതാവായി.

ഇതിനിടെയിലാണ് പരിചയം പ്രണയത്തിലേക്ക് വഴി മാറുന്നത്. 2023ൽ റഷ്യൻ–യുക്രെയ്ൻ യുദ്ധം തീവ്രമായപ്പോഴാണ് ഇരുവരും അമൃതപുരിയിലേക്ക് തന്നെ തിരിച്ചു വന്നത്.

അമൃത സർവ്വകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയാണ് സാഷ. യുദ്ധ മേഖലയിലുള്ളവർ അനുഭവിക്കുന്ന മാനസിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ കൗൺസിലിങ്ങും നടത്തുന്നുണ്ട്.

ആശ്രമത്തിലെ പ്രവർത്തനങ്ങളോടൊപ്പം മനശാസ്ത്ര പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഒള്യ. റഷ്യയ്ക്കും യുക്രെയ്നും ഇടയിൽ സമാധാനത്തിൻറെ പതാക പറക്കുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.

ആ ദിനത്തിനായാണ് ഇവരുടെ കാത്തിരിപ്പ്. സ്വന്തം നാട് അശാന്തമായി തുടരുന്നത് ഒരു നോവാണ്. അതുകൊണ്ട് മനുഷ്യരോട് പരസ്പരം സ്നേഹിക്കാൻ പറയുകയാണ് സാഷയും ഒള്യയും. യുദ്ധം ആർക്കും നേട്ടങ്ങൾ നൽകില്ലെന്ന് ഇരുവരും പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം ഡിവൈഎസ്‌പി മധുബാബുവിനെതിരേ ഗുരുതര ആരോപണവും പരാതിയുമായി...

വാഹനാപകടത്തിൽ കായികതാരത്തിന് ദാരുണാന്ത്യം

വാഹനാപകടത്തിൽ കായികതാരത്തിന് ദാരുണാന്ത്യം ആലപ്പുഴ: കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കായികതാരം...

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു വിഴിഞ്ഞത്ത് മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തിൽ...

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം കോട്ടയം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20ന്...

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ്...

ക്രെയിനിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു

ക്രെയിനിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു കാസർകോട്: ദേശീയപാതയിലെ വഴിവിളക്കിന്റെ അറ്റകുറ്റപ്പണിക്കിടെ ക്രെയിനിന്റെ...

Related Articles

Popular Categories

spot_imgspot_img