മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് ജംഷിദ്
തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ചു. ദേവര്‍ഷോലയിലാണ് ആക്രമണം നടന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ജംഷിദ് (37) ആണ് മരിച്ചത്.(Wild elephant attack; youth congress leader died)
മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് ജംഷിദ്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജംഷിദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ജംഷിദിന്റെ വീട് സ്ഥിതി ചെയ്യുന്ന ദേവര്‍ഷോലയിലെ മൂന്നാം ഡിവിഷൻ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്. നിരവധി മലയാളി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് ജംഷിദിന്റെ വീട് ഇരിക്കുന്ന പ്രദേശം. ബംഗളുരുവില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ജംഷിദ്.