അമേരിക്കയിലെ ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനിലെ ഡെപ്യൂട്ടി കമ്മീഷനറായി ഇടുക്കി സ്വദേശി ഇരട്ടയാർ പൊട്ടക്കുളം ജോസഫ് പി. ജോസഫ് (പിജെ ജോസഫ്) നിയമിതനായി. യുഎസിലെ ഏറ്റവും വലിയ കറക്ഷണൽ സംവിധാനങ്ങ ളിലൊന്നായ ന്യൂയോർക്ക് ഡിപാർട്ട്മെന്റ് ഓഫ് കറക്ഷ ൻ്റെ പുനരധിവാസ പ്രവർത്തനങ്ങളുടെ പൂർണ്ണ ചുമതല യുള്ള കമ്മീഷനറായാണ് നിയമനം. Malayali appointed as Deputy Commissioner in New York.
ചങ്ങനാശ്ശേരി എസ് ബി കോളേജ്, ഇൻ ഡോർ സ്കൂൾ ഓഫ് സോ ഷ്യൽ വർക്ക് എന്നിവിടങ്ങ ളിലായിരുന്നു പഠനം. തുടർ ന്ന് വേൾഡ് വിഷനിൽ പ്രൊജക്ട് മാനേജറായും ഗാന്ധി സ്‌മാരക നിധിയിൽ പ്രൊജ ക്ട് ഡയറക്ടറായും ടാറ്റാ ടീ യിൽ വെൽഫയർ ഓഫീസ റായും പ്രവർത്തിച്ചു.
1996-ൽ അമേരിക്കയിലെത്തിയ ജോ സഫ് ന്യൂയോർക്ക് ഡിപ്പാർ ട്ട്മെന്റ് ഓഫ് കറക്ഷനിൽ പ്രോഗ്രാം അഡ്‌മിനിസ്ട്രേ റ്റർ, ഡെപ്യൂട്ടി സൂപ്രണ്ട്, ന്യൂ യോർക്കിലെ അതീവ സുരക്ഷാ ജയിലായ ബഡ്ഫോർഡ് ഹിൽസിന്റെ സൂപ്രണ്ടാ യും പ്രവർത്തിച്ചു. രണ്ടായി രത്തി പതിനെട്ടു മുതൽ ഡി പ്പാർട്ട് മെന്റിൽ അസിസ്റ്റന്റ് കമ്മീഷണറായി പ്രവർത്തി ച്ചു വരികയാണ്.
ഇരട്ടയാർ പൊട്ടക്കുളം ജോസഫിന്റെ യും റോസമ്മയുടെയും മക നാണ് ജോസഫ്. എരുമേലി നെടുംതകിടിയിൽ കുടും ബാംഗമായ ഷൈനിയാണ് ഭാ ര്യ. മക്കൾ ആൽവിനും അൽ നയും. ന്യൂയോർക്കിൽ പ്രോഗ്രാം സർവ്വീസിന്റെ പൂർണ ചുമതലയുള്ള ഡപ്യൂട്ടി കമ്മീ ഷനറായാണ് നിയമനം.