വിചാരണ പോലും തുടങ്ങിയിട്ടില്ല; വി. ​ശ​ശീ​ന്ദ്ര​നും ര​ണ്ടു മ​ക്ക​ളും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചി​ട്ട് ഇന്ന് 14 വ​ർ​ഷം

പാ​ല​ക്കാ​ട്: മ​ല​ബാ​ർ സി​മ​ൻറ്സ് ക​മ്പ​നി സെ​ക്ര​ട്ട​റി വി. ​ശ​ശീ​ന്ദ്ര​നും ര​ണ്ടു മ​ക്ക​ളും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചി​ട്ട് ഇന്ന് 14 വ​ർ​ഷം പൂ​ർ​ത്തി​യാ​യി.

2011 ജ​നു​വ​രി 24നാ​ണ് ശ​ശീ​ന്ദ്ര​ൻ (46), മ​ക്ക​ളാ​യ വി​വേ​ക് (11), വ്യാ​സ് (എ​ട്ട്) എ​ന്നി​വ​രെ ക​ഞ്ചി​ക്കോ​ട് കു​രു​ടി​ക്കാ​ട്ടെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഏ​റെ ന​ടു​ക്കം സൃ​ഷ്ടി​ച്ച സം​ഭ​വം നി​ര​വ​ധി വി​വാ​ദ​ങ്ങ​ൾ​ക്കും തു​ട​ക്ക​മി​ട്ടു. മ​ല​ബാ​ർ സി​മ​ൻറ്സി​ൽ 2001ൽ 400 ​കോ​ടി​യു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യി പു​റ​ത്തു​വ​ന്ന സി.​എ.​ജി റി​പ്പോ​ർ​ട്ടാ​ണ് അ​ഴി​മ​തി​ക്കേ​സാ​യി വി​ക​സി​ച്ച​തും പി​ന്നീ​ട് ശ​ശീ​ന്ദ്ര​ൻറെ​യും മ​ക്ക​ളു​ടെ​യും മ​ര​ണ​ത്തി​ന് വ​ഴി​വെ​ച്ച​തും.

2006-07ലാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ത്. വി​ഷ​യം നി​യ​മ​സ​ഭ​യി​ല​ട​ക്കം ആ​ളി​ക്ക​ത്തി​യ​തോ​ടെ 2008ൽ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

2010ൽ ​വി​ജി​ല​ൻ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച മൂ​ന്നു കേ​സി​ലും പ്ര​ധാ​ന സാ​ക്ഷി​യാ​യി​രു​ന്നു മ​ല​ബാ​ർ സി​മ​ൻറ്സി​ലെ ഇ​ൻറേ​ണ​ൽ ഓ​ഡി​റ്റ​റും ക​മ്പ​നി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ശ​ശീ​ന്ദ്ര​ൻ. കേ​സി​ൽ 29ഓ​ളം പ്ര​തി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ശ​ശീ​ന്ദ്ര​ൻറെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​യി​രു​ന്നു അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​മാ​യ​ത്. ശ​ശീ​ന്ദ്ര​ൻറെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നാ​ലെ ശ​ശീ​ന്ദ്ര​നെ ഇ​ൻറേ​ണ​ൽ ഓ​ഡി​റ്റ​ർ പ​ദ​വി​യി​ൽ​നി​ന്ന് നീ​ക്കി. ത​നി​ക്ക് ഭീ​ഷ​ണി​യു​ണ്ടെ​ന്നും ആ​ക്ര​മി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ശ​ശീ​ന്ദ്ര​ൻ ക​ത്തെ​ഴു​തി​യെ​ങ്കി​ലും പി​ന്നീ​ട് അ​ത് തി​രു​ത്തേ​ണ്ടി വ​ന്നു.

അ​ധി​കം വൈ​കാ​തെ ക​മ്പ​നി സെ​ക്ര​ട്ട​റി സ്ഥാ​നം ശ​ശീ​ന്ദ്ര​ൻ രാ​ജി​വെ​ച്ചു. പ്ര​തി​ക​ൾ​ക്കെ​തി​രെ വി​ജി​ല​ൻ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച മൂ​ന്നാം നാ​ളി​ലാ​ണ് ശ​ശീ​ന്ദ്ര​നെ​യും മ​ക്ക​ളെ​യും വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ ടീ​ന ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൂ​വ​രെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

ലോ​ക്ക​ൽ പൊ​ലീ​സി​ൻറെ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ടീ​ന​യും ശ​ശീ​ന്ദ്ര​ൻറെ പി​താ​വ് വേ​ലാ​യു​ധ​നും ചേ​ർ​ന്ന് ഹ​ര​ജി ന​ൽ​കി. ഇ​ത് ഹൈ​കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യും സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, ശ​ശീ​ന്ദ്ര​നും മ​ക്ക​ളും ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് സി.​ബി.​ഐ​യും സ​മ​ർ​പ്പി​ച്ച​ത്. 2018 ജൂ​ലൈ 14ന് ​ശ​ശീ​ന്ദ്ര​ന്റെ ഭാ​ര്യ​യും പ്ര​ധാ​ന സാ​ക്ഷി​യു​മാ​യ ടീ​ന​യും മ​രി​ച്ച​തോ​ടെ ഒ​രു കു​ടും​ബം ത​ന്നെ ഇ​ല്ലാ​താ​യി.

കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കാ​ണ​പ്പെ​ട്ട ടീ​ന കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. ഈ ​സം​ഭ​വ​ത്തി​ലും ദു​രൂ​ഹ​ത ആ​രോ​പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. മ​ക്ക​ളെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ​ശേ​ഷം ശ​ശീ​ന്ദ്ര​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​ണ് പൊ​ലീ​സും സി.​ബി.​ഐ​യും ക​ണ്ടെ​ത്തി​യ​ത്.

എ​ന്നാ​ൽ, കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ശ​ശീ​ന്ദ്ര​ൻറെ കു​ടും​ബം ഉ​റ​പ്പി​ച്ചു​പ​റ​യു​ന്നു. സി.​ബി.​ഐ​യു​ടെ ക​ണ്ടെ​ത്ത​ലി​നെ ഹൈ​കോ​ട​തി നി​ശി​ത​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ട് ഒ​ന്ന​ര വ​ർ​ഷ​മാ​യി.

മ​ല​ബാ​ർ സി​മ​ന്റ്സ് അ​ഴി​മ​തി​ക്കേ​സി​ൻറെ​യും ശ​ശീ​ന്ദ്ര​ൻ കേ​സി​ൻറെ​യും വി​ചാ​ര​ണ ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. പ്ര​തി​ക​ൾ ഓ​രോ ത​ട​സ്സ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തും സ്റ്റേ ​വാ​ങ്ങു​ന്ന​തും കാ​ര​ണം അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​ണ്.

സ​ർ​ക്കാ​റും ഇ​തി​ന് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് ശ​ശീ​ന്ദ്ര​ൻറെ സ​ഹോ​ദ​ര​ൻ ഡോ. ​വി. സ​ന​ൽ​കു​മാ​റി​ൻറെ​യും മ​നു​ഷ്യാ​വ​കാ​ശ കേ​ന്ദ്രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് കൈ​താ​ര​ത്തി​ൻറെ​യും ആ​രോ​പ​ണം.

14 വ​ർ​ഷ​മാ​യി​ട്ടും വി​ചാ​ര​ണ​പോ​ലും ആ​രം​ഭി​ക്കാ​തെ കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും ഇ​രു​വ​രും ആ​രോ​പി​ച്ചു. സ​ർ​ക്കാ​റി​നെ പി​ടി​ച്ചു​ല​ച്ച കേ​സി​ലെ സ​ത്യാ​വ​സ്ഥ ഇ​പ്പോ​ഴും ദു​രൂ​ഹ​മാ​യി തു​ട​രു​ക​യാ​ണ്.

spot_imgspot_img
spot_imgspot_img

Latest news

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

Other news

ഇരട്ടക്കൊലപാതകം വിവരിച്ച് ചെന്താമര

പാലക്കാട്: പോത്തുണ്ടിയിൽ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി....

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

ഗുരുതര വീഴ്ച…. ബ്രിട്ടീഷ് സൈനികരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളൽ…!

ബ്രീട്ടീഷ് സൈനികർ ഉപയോഗിക്കുന്ന 120,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളലുകൾ കണ്ടെത്തി....

അമിതമായാൽ ഉപ്പും വിഷം; മരിക്കുന്നവരുടെ കണക്കുകൾ ഞെട്ടിക്കുന്നത്

ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം ഒരോ വർഷവും അധിക അളവിലുള്ള ഉപ്പ് മൂലം...

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്കുനേരെ പീഡനം; 53കാരന് 60 വർഷം കഠിന തടവും പിഴയും

മലപ്പുറം: നിലമ്പൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന 13 വയസുകാരനെ പീഡിപ്പിച്ച 53കാരന്...

കെഎൽഎഫ് വേദിയിൽ കഷായ പ്രയോഗം; കെ.ആർ മീരയ്‌ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ

കൊച്ചി: കൊലപാതക പ്രസംഗം നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരി കെ.ആർ മീരയ്‌ക്കെതിരെ പരാതി...

Related Articles

Popular Categories

spot_imgspot_img