web analytics

എന്നാലും പഴം പൊരിയോട് ഇത് വേണ്ടായിരുന്നു; കൊലച്ചതി ചെയ്തത് ഹാർമണൈസ്ഡ് സിസ്റ്റം ഒഫ് നോമൻക്ലേച്ചർ

കൊച്ചി: മലയാളിക്ക് ഒരു കടികൂടിയില്ലാതെ എന്തു ചായകുടി. പക്ഷേ,​ ചെറുകടികൾക്ക് ജി.എസ്.ടിയുണ്ട്. അതും തോന്നുംപോലെയാണ്. ബേക്കറികളിലാണ് കൂടുതൽ.

പഴംപൊരിക്കും വടകൾക്കും 18 ശതമാനമാണ് ബേക്കറിയിൽ ജി.എസ്.ടി ചുമത്തുന്നത്. ഉണ്ണിയപ്പത്തിന് അഞ്ചും ചിപ്‌സിന് 12ശതമാനവുമുണ്ട്.

എന്നാൽ ഇവയ്ക്കെല്ലാം ഹോട്ടലുകളിൽ 5 ശതമാനമാണ് ജി എസ് ടി. ഹോട്ടലുകളുടെ ഭക്ഷണ വിതരണത്തിൽ സർവീസ് എന്നത് കൂടി ഉൾപ്പെടുന്നതിനാലാണിത്.

എണ്ണപ്പലഹാരങ്ങളുടെ പലതരം നികുതി ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഹാർമണൈസ്ഡ് സിസ്റ്റം ഒഫ് നോമൻക്ലേച്ചർ എന്ന എച്ച്.എസ്.എൻ കോഡാണ് ഇതിനെല്ലാം കാരണം.

ഏത് തരം ഉത്പന്നമാണെന്ന് തിരിച്ചറിയുന്നതും നി​കുതി​ നി​ശ്ചയി​ക്കുന്നതും ഈ കോഡ് വച്ചാണ്.

ഉദാഹരണം: പാർട്‌സ് ഒഫ് വെജിറ്റബിൾസ് ആൻഡ് ഫ്രൂട്‌സ് എന്നതിനു കീഴിലാണ് പഴംപൊരി വരേണ്ടത്.

എന്നാൽ കടലമാവ് ഉൾപ്പെടെ ഉപയോഗിക്കുന്നതിനാൽ ജി.എസ്.ടി ഓഫീസർക്ക് അതിനെ ഉയർന്ന നികുതി കാറ്റഗറിയിൽ പെടുത്താനാകും.

ഇങ്ങനെ ചെയ്യുന്നത് കച്ചവടം തുടങ്ങി ഒന്നും രണ്ടും വർഷം കഴിഞ്ഞാകും. പിഴയും പലിശയും ഉൾപ്പെടെ ഒടുക്കേണ്ടി വരും.

നികുതി പ്രശ്‌നം ഗുരുതരമായപ്പോൾ ബേക്കേഴ്‌സ് അസോസിയേഷൻ എച്ച്.എസ്.എൻ കോഡ് പ്രകാരം 20 ഇനങ്ങളുടെ പട്ടിക തയാറാക്കി ജി.എസ്.ടി വിഭാഗത്തെ സമീപിച്ചു.

10,000 രൂപ അടച്ച് ഹിയറിംഗ് ബുക്ക് ചെയ്ത് പട്ടിക സമർപ്പിച്ചെങ്കിലും ഒൻപത് ഇനങ്ങളുടെ മാത്രം നികുതിയിലാണ് ക്ലാരിഫിക്കേഷൻ ലഭിച്ചത്.

പഴംപൊരിക്ക് 18 ശതമാനം ജി​.എസ്.ടി​യെന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ആശയക്കുഴപ്പമുള്ള സാധനത്തിന് ഉയർന്ന ജി.എസ്.ടി നിശ്ചയിക്കാമെന്ന വ്യവസ്ഥയാണ് കെണി.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ്

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ് ഭക്ഷണപ്രേമികളായ...

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന...

‘ഇത് ഹിന്ദുരാജ്യം, ഇവിടെ ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാന്‍ അനുവദിക്കില്ല’; ഭീഷണിയുമായി സംഘപരിവാർ അനുകൂലികൾ: സംഭവം ഒഡീഷയിൽ

ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാന്‍ അനുവദിക്കില്ല';ഭീഷണിയുമായി സംഘപരിവാർ അനുകൂലികൾ ഭുവനേശ്വർ: ഒഡീഷയിൽ ക്രിസ്മസിനോടനുബന്ധിച്ച്...

റാന്നിയുടെ കടുവാ ഭീതിക്ക് അവസാനം; റാന്നിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ കുടുങ്ങി

റാന്നിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ കുടുങ്ങി കടുവാ ഭീതിയിൽ...

പഴ്‌സും കാശും വീട്ടിലിരുന്നോട്ടെ! മലയാളി മാറിയത് ഇങ്ങനെ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

കൊച്ചി: മലയാളി ഇനി പഴ്സ് തുറക്കില്ല, പകരം മൊബൈൽ തുറക്കും! കേരളത്തിൽ...

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗത്വം നൽകും

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗത്വം നൽകും കൊച്ചി: കേരള...

Related Articles

Popular Categories

spot_imgspot_img