ചോക്ലേറ്റ് കമ്പനികൾ എട്ടിൻ്റെ പണി കൊടുത്തു; കൊക്കോ കർഷകരും വ്യാപാരികളും കുടുങ്ങി….!

മൊത്ത വ്യാപാരികൾ സംഭരിക്കാത്തതിനാൽ സംസ്ഥാനത്ത് കൊക്കോവില ഇടിയുന്നു. ജനുവരി ആദ്യ വാരം പച്ച കൊക്കോയ്ക്ക് 170 രൂപയും ഉണങ്ങിയതിന് 750 രൂപയും വിലയുണ്ടായിരുന്നു എന്നാൽ ഇപ്പോൾ പച്ച കൊക്കോയുടെ വില 140 ആയും ഉണങ്ങിയ കൊക്കോയുടെ വില 630 ആയും താഴ്ന്നു. Cocoa prices in the state are falling as wholesalers are not stocking up

ചോക്ലേറ്റ് കമ്പനികൾക്ക് കൊക്കോ ആവശ്യം കുറഞ്ഞതിനെ തുടർന്ന് മൊത്തവ്യാപാരികൾ കൊക്കോ ശേഖരിക്കാത്തതാണ് വിലയിടിവിന് കാരണം. പാൽ ഉത്പന്നങ്ങളും ചോക്ലേറ്റും നിർമിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്പനികളുടെയും ഏജൻസികൾ കൊക്കൊ ശേഖരിച്ച് ഗുജറാത്ത്, ബോംബെ, ഡൽഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേയ്ക്കാണ് കയറ്റി അയക്കുന്നത്.

2024 ഏപ്രിൽ മേയ് മാസത്തിലാണ് കൊക്കോവില സർവകാല റെക്കോഡിടുന്നത്. ഉണങ്ങിയ കൊക്കോ പരിപ്പിന് ഗുണമേന്മയനുസരിച്ച് 1100 -1250 വരെ വില ലഭിച്ചിരുന്നു. എന്നാൽ ജൂലൈയോടെ വില കുത്തനെയിടിഞ്ഞു. ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില 350-360 രൂപയായാണ് താഴ്ന്നത്. 270 രൂപ വിലയുണ്ടായിരുന്ന പച്ച കൊക്കോയ്ക്ക് 70 രൂപയായും വില താഴ്ന്നു.

ഇതോടെ കൊക്കോ ചെടികൾകൾക്ക് മികച്ച പരിചരണം നൽകി അണ്ണാൻ മരപ്പട്ടി ശല്യത്തിൽ നിന്നും ചെടികളെ സംരക്ഷിച്ച കർഷകർക്ക് തിരിച്ചടിയായി. മുൻപ് അണ്ണാൻ , മരപ്പട്ടി ശല്യവും കീടബാധയും മൂലം ഇടുക്കിയിൽ കർഷകർ വ്യാപകമായി കൊക്കോ കൃഷി ഉപേക്ഷിച്ചതോടെ ഉത്പാദനം കുത്തനെ കുറഞ്ഞ സാഹചര്യവുമുണ്ടായി. ഇപ്പോഴത്തെ വിലയിടിവ് കർഷകരിൽ നിന്നും കൊക്കോ സംഭരിച്ച ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കും.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി....

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി...

Related Articles

Popular Categories

spot_imgspot_img