ഇടുക്കി മുരിക്കാശേരിയിൽ പോലീസ് സ്റ്റേഷന് സമീപം തോമസ് ജോർജ്ജ് വെള്ളൂക്കുന്നേൽ എന്ന കർഷകന്റെ കൃഷി സമൂഹ വിരുദ്ധർ കളനാശിനി ഒഴിച്ചു നശിപ്പിച്ചു. മാതൃകാ കൃഷിത്തോട്ടത്തിലെ നാലു വർഷം പ്രായമായതും കാട്ടുപന്നിയും മുള്ളൻപന്നിയും ആക്രമിക്കാതെ ഇരുമ്പുവേലി കെട്ടി സംരക്ഷിച്ച കായ്ക്കാറായ 68 തെങ്ങിൻ തൈകൾ കുരുമുളക്, ജാതി, അവക്കാഡോ തൈകളാണ് കളനാശിനി ഒഴിച്ചും കൂമ്പ് ഒടിച്ചു കളഞ്ഞും നശിപ്പിച്ചത്. Acres of a farmer’s crop destroyed by spraying herbicide in Idukki
കൃഷി നശിപ്പിച്ചതിന് പിന്നിൽ ക്രിമിനൽ പശ്ചാത്തലമുള്ള തന്റെ ബന്ധുക്കളിൽ ചിലരെ സംശയിക്കുന്നതായി തോമസ് ജോർജ്ജ് പറയുന്നു. താൻ ഏതാനും ദിവസം വിദേശത്തായിരുന്ന സമയത്താണ് കൃഷി നശിപ്പിക്കപ്പെട്ടത്.
ലക്ഷങ്ങളുടെ നഷ്ടവും വർഷങ്ങളുടെ തന്റെ പ്രയത്‌നവുമാണ് സമൂഹ വിരുദ്ധർ ഇല്ലാതാക്കിയതെന്നും മുരിക്കാശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ കർശന നിയമ നടപടികൾ വേണമെന്നും കർഷകൻ ആവശ്യപ്പെട്ടു.