വേനൽ തുടങ്ങിയതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കാൻ തുടങ്ങി. ഈ മാസം മാത്രം 308 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. എന്നാൽ ആറുമാസമായി സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് ബി. മഞ്ഞപ്പിത്തത്തിനുള്ള ക്ഷാമവും നേരിടുകയാണ്. Vaccine shortage as jaundice spreads in the state
പോയ മാസം വാക്‌സിൻ എത്തിയെങ്കിലും ആവശ്യത്തിനുള്ളതിന്റെ പാതി പോലുമായില്ല. സർക്കാർ സ്വകാര്യ ആശുപത്രികളിലും വാക്‌സിൻ കാലിയാണ്. ഇതോടെ ഒന്നാം ഡോസ് എടുത്തവരാണ് പെട്ടത്. ഇവർക്ക് കൃത്യമായ ഇടവേളകളിൽ തുടർ ഡോസുകൾ എടുക്കാൻ കഴിയുന്നില്ല.
രാജ്യത്ത് ഉത്പാദനം കുറഞ്ഞതാണ് വാക്‌സിൻ ദൗർലഭ്യത്തിന് കാരണമായത്. തിരുവനന്തപുരം , കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്,കോട്ടയം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ വാക്‌സിൻ തീരെയില്ലാത്ത അവസ്ഥയാണ്.