പൂജാരിയുടെ ഭാര്യയുടെ കൊലപാതകം; ആതിരയ്ക്ക് ഭീഷണി ഉണ്ടായിരുന്നെന്ന് ഭർത്താവ്; കൊച്ചിക്കാരനെ തേടി പോലീസ്

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ പട്ടാപകൽ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ വധിക്കുമെന്ന ഭീഷണി നേരത്തേതന്നെ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ.

കൊല്ലപ്പെട്ട ആതിരയുടെ ഭർത്താവ് രാജീവാണ് ഭീഷണി ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ആതിര പറഞ്ഞിരുന്നുവെന്നാണ് ഭർത്താവ് രാജീവ് പറയുന്നത്.

വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടിൽ ആതിര (30) ഇന്നലെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ടത്. ആതിരയുടെ ഭർത്താവ് രാജീവ് ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയാണ്.

ആതിരയ്ക്ക് ഭീഷണി ഉണ്ടായിരുന്ന കാര്യം രാജീവ് പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണ് രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പൊലീസിനോടും ഇക്കാര്യം പറഞ്ഞത്.

പുറത്തു പറ‍ഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതിനാലാണ് ആരെയും അറിയിക്കാതിരുന്നതെന്ന് രാജീവ് പറയുന്നു.

ആതിര സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടുവെന്നു കരുതുന്ന എറണാകുളം സ്വദേശിക്കായാണ് തിരച്ചിൽ നടക്കുന്നത്. പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് വാഹനം കണ്ടെത്തുന്നത്. പ്രതി ട്രെയിനിൽ കയറി സ്ഥലംവിട്ടെന്നാണ് നിഗമനം.

കൊലപാതകി മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം. ഇയാൾ രണ്ടു ദിവസം മുൻപ് കഠിനംകുളത്ത് എത്തി പെരുമാതുറയിൽ വാടകയ്ക്കു താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ആതിരയുടെ ഭർത്താവ് രാജീവ് പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് ആഴത്തിൽ കത്തി കുത്തിയിറക്കി കഴുത്തു മുറിച്ച നിലയിൽ മൃതദേഹം കണ്ടത്.

ആറുവയസുകാരനായ മകനെ സ്കൂൾ ബസിൽ കയറ്റിവിടാൻ രാവിലെ എട്ടരയോടെ ആതിര എത്തിയത് അയൽക്കാർ കണ്ടിരുന്നു. ആതിര കൂടുതൽ സമയം സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

കായംകുളം സ്വദേശിയായ രാജീവ് 24 വർഷമായി ഭരണിക്കാട് ഭഗവതി ക്ഷേത്ര പൂജാരിയാണ്. ആലിയാട് സ്വദേശികളായ കുട്ടപ്പന്റെയും അമ്പിളിയുടെയും മകൾ ആതിരയും രാജേഷും തമ്മിൽ 8 വർഷം മുൻപാണു വിവാഹം കഴിച്ചത്.

ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിക്കുന്നതും. ആതിരയുടെ മൃതദേഹം മോർച്ചറിയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

പാട്ട ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ മുൻ എം.എൽ.എ...

തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ; ഇൻസ്റ്റഗ്രാം സുഹൃത്ത് എറണാകുളം സ്വദേശിയെ തേടി പോലീസ്

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട്...

ലോകാരോഗ്യസംഘടനയില്‍ നിന്നും പാരിസ് ഉടമ്പടിയില്‍ നിന്നും യു.എസ് പിന്‍മാറി: നടപടി കടുപ്പിച്ച് ട്രംപ്

ചുമതലയേറ്റതിന് പിന്നാലെ കടുത്ത ഉത്തരവുകളുമായി പുതിയ അമേരിക്കൻ പ്രസിഡന്റ്‌ ഡോണള്‍ഡ് ട്രംപ്....

കോവിഡ് 19, കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ

തിരുവനന്തപുരം: 2024 ൽ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍...

1/2025, ഈ വർഷത്തെ ആദ്യ വനിതാ ജയിൽ പുള്ളി, ജയിലിൽ ഒന്നാം നമ്പര്‍ അന്തേവാസിയായി ഗ്രീഷ്മ

തിരുവനന്തപുരം: ഷാരോൺ രാജിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസിലെ...

Other news

പ്രഭാത നടത്തത്തിനിറങ്ങിയ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് മൂവാറ്റുപുഴ സ്വദേശി

പാലക്കാട്: രാവിലെ നടക്കാൻ ഇറങ്ങിയ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട്...

കൊലവിളി പ്രകടനത്തിൽ മാനസാന്തരം; മാപ്പു പറയാൻ തയ്യാറെന്ന് വിദ്യാർത്ഥി

പാലക്കാട് ആനക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം പാലക്കാട്:...

ആ​ലു​വയിൽ വീ​ടി​ൻറെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: വീ​ടി​ൻറെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ആ​ലു​വ...

22.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി സ്വന്തമാക്കി; പിവി അന്‍വറിനെതിരേ വിജിലന്‍സ്...

പാട്ട ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ മുൻ എം.എൽ.എ...
spot_img

Related Articles

Popular Categories

spot_imgspot_img