തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി; കുവൈത്തിൽ മൂന്നു ഇന്ത്യൻ യുവാക്കൾക്ക് ദാരുണാന്ത്യം

നാലുപേരാണ് മുറിയിൽ കിടന്നിരുന്നത്

കുവൈത്ത് സിറ്റി: തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്ന മൂന്നു ഇന്ത്യക്കാർ ശ്വാസം മുട്ടി മരിച്ചു. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്. നാലുപേരാണ് മുറിയിൽ കിടന്നിരുന്നത്.(Three Indian youths died of suffocation in Kuwait)

തീ കത്തിച്ചതിനെ തുടർന്ന് മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ശ്വസിച്ച് അബോധാവസ്ഥയിലായ മറ്റൊരു തമിഴ്നാട്ടുകാരൻ അപകടനില തരണം ചെയ്തിട്ടില്ല. വീട്ടുജോലിക്കാരായ ഇവർ സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം ബാക്കി വന്ന തീക്കനൽ തണുപ്പകറ്റാനായി താമസസ്ഥലത്തു കൊണ്ടുപോയി വയ്ക്കുകയായിരുന്നു എന്നാണ് വിവരം.

വാതിൽ അടച്ച് ഉറങ്ങാൻ കിടന്നതോടെ പുക മുറിയിൽ വ്യാപിച്ച് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചത്. ദുരന്തം നടന്ന വഫ്ര മേഖലയിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

Other news

ചാ​മു​ണ്ഡി​ക്കു​ന്നി​ലെ കോ​ഴിവ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമം; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കാ​ഞ്ഞ​ങ്ങാ​ട്: പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​യെ കൊലപ്പെടുത്താൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പോലീസ് പി​ടി​യി​ൽ....

പഞ്ചാബിൽ മന്ത്രി 20 മാസത്തോളം ഭരിച്ചത് ഇല്ലാത്ത വകുപ്പ് ! കടലാസ്സിൽ മാത്രമുള്ള വകുപ്പിന്റെ മന്ത്രിയായത് ഇങ്ങനെ:

20 മാസത്തോളമായി പഞ്ചാബ് മന്ത്രി കുല്‍ദിപ് സിങ് ധലിവാള്‍ ഭരിച്ചുവന്നത് നിലവില്ലാത്ത...

ദീർഘനാളായുള്ള ബുദ്ധിമുട്ടിന് വിട; യുവതിയുടെ നട്ടെല്ലിലെ വളവു നിവർത്തി കാരിത്താസ് ആശുപത്രി

കോട്ടയം: നട്ടെലിലെ വളവുമൂലം ദീർഘനാളായി ബുദ്ധിമുട്ടനുഭവിക്കുന്ന യുവതിയ്ക്ക് ആശ്വാസമായി കാരിത്താസ് ആശുപത്രിയിലെ...

തൃത്താലയില്‍ ബസ്സും കാറും കൂട്ടിയിടിച്ചു; ഒരുവയസുകാരന് ദാരുണാന്ത്യം, നിരവധിപേർക്ക് പരിക്ക്

പാലക്കാട്: ബസും കാറും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തില്‍ ഒരുവയസ്സുള്ള കുട്ടി മരിച്ചു. പാലക്കാട്...

യു.കെ.യിൽ വാനും ട്രാമും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുവയസുകാരിയുടെ മരണം; വാൻ ഡ്രൈവറെ തിരഞ്ഞ് പോലീസ്

മാഞ്ചസ്റ്റർ സിറ്റി സെന്ററിൽ വാനും ട്രാമും കൂട്ടിയിടിച്ച് മൂന്നു വയസുകാരി മരിച്ച...

Related Articles

Popular Categories

spot_imgspot_img