web analytics

ജമ്മു കാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു.

ബാരാമുള്ള ജില്ലയിലെ സലൂറ, സോപോർ മേഖലകളിലാണ് വെടിവയ്പുണ്ടായത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികൻ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

2025 ൽ റിപ്പോർട്ട് ചെയ്യുന്ന ജമ്മു കശ്മീരിലെ ആദ്യത്തെ ഏറ്റുമുട്ടലാണിത്.തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം സോപോറിലെ സലൂറയിൽ ഗുജർപട്ടിൽ പൊലീസും സിആർപിഎഫും സൈന്യവും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു.

തെരച്ചിലിനിടെ സുരക്ഷാസേന ഭീകരരുടെ ഒളിത്താവളം തകർക്കുകയായിരുന്നു. ഇതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തിരത്തു. തുടർന്ന് സൈന്യവും ശക്തമായി തിരിച്ചടിച്ചു.

സംഭവത്തിനുശേഷം പ്രദേശത്ത് ഇന്ന് പുലർച്ചെ വീണ്ടും വെടിവയ്പ്പ് തുടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഒളിച്ചിരിക്കുന്ന തീവ്രവാദികളുടെ നീക്കം നിരീക്ഷിക്കാൻ സുരക്ഷാ സേന ഡ്രോണുകൾ വ്യോമ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഭീകരരെ കണ്ടെത്താൻ കൂടുതൽ സേനയെ സ്ഥലത്ത് വിന്യസിച്ചു”

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

എന്റെ സുഹൃത്തുക്കളെ…! ഗുജറാത്തിൽ തുടങ്ങിയത് ഒരു നഗരസഭയിൽനിന്ന്, കേരളത്തിലും അടിത്തറയിട്ടു- മോദി

എന്റെ സുഹൃത്തുക്കളെ…! ഗുജറാത്തിൽ തുടങ്ങിയത് ഒരു നഗരസഭയിൽനിന്ന്, കേരളത്തിലും അടിത്തറയിട്ടു- മോദി തിരുവനന്തപുരം:...

സത്യപ്രതിജ്ഞ ചെയ്തത് ആശുപതിക്കിടക്കയിൽ; അവസാന നിമിഷം വരെ ജനസേവനം; പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു

പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി...

ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളത് 1,601 കോടി രൂപയുടെ സ്വർണവും 6,335 കിലോഗ്രാം വെള്ളിയും

ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ ഉടമസ്ഥതയിലുള്ളത് 1,601 കോടി രൂപയുടെ സ്വർണവും...

Related Articles

Popular Categories

spot_imgspot_img