ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. യുവാവ് പിടിയിൽ. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലേക്ക് പോവുകയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസിലാണ് കോട്ടയം സ്വദേശിനിയായ യുവതിക്ക് നേരേ അതിക്രമമുണ്ടായത്. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്. Kottayam native sexually assaulted on bus during night journey
19കാരിയ്ക്ക് നേരെയായിരുന്നു യുവാവിന്റെ ലൈംഗികാതിക്രമം. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹസ്സനിലേക്ക് പോകുന്ന ബസ്സിൽ വച്ചാണ് അതിക്രമം. എടപ്പാളിനും കോഴിക്കോടിനും ഇടയിൽ വച്ച് മോശം രീതിയിൽ പെരുമാറി എന്നാണ് യുവതിയുടെ പരാതി. ബസ് കോഴിക്കോട് എത്തിയപ്പോൾ യുവതി പരാതിപ്പെടുകയായിരുന്നു.
ഇന്നലെ വൈകിട്ടാണ് ബസ് എറാണകുളത്ത് നിന്ന് പുറപ്പെട്ടത്. എടപ്പാളിൽ നിന്നാണ് മുസ്തഫ ബസിൽ കയറിയത്. പെൺകുട്ടിയും പ്രതിയും ഒരു സീറ്റിലായിരുന്നു ഇരുന്നത്. എടപ്പാൾ മുതൽ ഇയാൾ ശല്യം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു. കോഴിക്കട്ടേക്ക് എത്താറായപ്പോൾ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടി ബഹളം വെക്കുകയും ബസ് ജീവനക്കാരോട് ഇക്കാര്യം പറയുകയും ചെയ്തു. പിന്നാലെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.