മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസില്‍ അന്‍വറിന്റെ അനുയായി ഇ എ സുകുവിനെ അറസ്റ്റ് ചെയ്തു. കേസിൽ റിമാന്ഡിലായിരുന്ന പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സുകുവിനെ അറസ്റ്റ് ചെയ്തത്. വഴിക്കടവ് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് സുകുവിനെ കസ്റ്റഡിയിലെടുത്തത്.(Forest Office attack; one more arrest)
അന്‍വര്‍ ജയില്‍ നിന്ന് ഇറങ്ങുമ്പോള്‍ താന്‍ കയറയുന്നത് ട്വിസ്റ്റ് ആകുമെന്ന് സുകു പ്രതികരിച്ചു. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയായ ഇഎ സുകു അന്‍വറിന്റെ അടുത്ത അനുയായിയാണ്. ഫോറസ്റ്റ് ഓഫീസിൽ ആക്രമണ കേസിൽ പിവി അന്‍വര്‍ ഉള്‍പ്പടെ 11 പേരാണ് പ്രതികള്‍. ഇവരിൽ എംഎൽഎ ഉൾപ്പെടെ അഞ്ചുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് അന്‍വറിന്റെ നേതൃത്വത്തിലെത്തിയ ഡിഎംകെ പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തത്. സംഭവത്തിൽ അൻവർ എംഎല്‍എയെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.