കൊച്ചി: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.(Naveen Babu’s death case; No CBI investigation, wife’s plea rejected)
കേസിൽ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം തുടരാം എന്ന് കോടതി അറിയിച്ചു. കേസ് ഡയറി പരിശോധിച്ച് നിലവിലെ അന്വേഷണത്തില്‍ തൃപ്തി പ്രകടിപ്പിച്ച കോടതി കേസന്വേഷണം കാര്യക്ഷമമായി നടക്കണമെന്ന് നിർദേശം നൽകി. ഓരോ ഘട്ടത്തിലെ അന്വേഷണ പുരോഗതിയും റേഞ്ച് ഡിഐജി നേരിട്ട് പരിശോധിക്കേണ്ടതാണെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.