മുംബൈ: ഒരാളെ ഒരൊറ്റ തവണ പിന്തുടരുന്നത് സ്റ്റോക്കിങ് പ്രകാരം കുറ്റകൃത്യമാകില്ലെന്ന് ബോംബെ ഹൈക്കോടതി. 14-കാരിക്കെതിരായ ലൈംഗികാതിക്രമക്കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ആവര്‍ത്തിച്ച് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയാല്‍ മാത്രമേ ഐപിസി 354(ഡി) പ്രകാരമുള്ള കുറ്റകൃത്യമാകൂ എന്നും ബോംബെ ഹൈക്കോടതി പറഞ്ഞു.(Following a girl only once doesn’t amount to stalking, says Bombay High Court)
ഇത്തരത്തിലുള്ള കുറ്റകൃത്യം സ്ഥാപിക്കുന്നതിനായി ആവര്‍ത്തിച്ച് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനോ സ്ഥിരമായി അങ്ങനെ ചെയ്തതിനോ തെളിവുകള്‍ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. 2020-ൽ നടന്ന കേസിലാണ് കോടതിയുടെ നിരീക്ഷണം. കേസിൽ ഒന്നാം പ്രതിയായ 19-കാരന്‍ പെണ്‍കുട്ടിയെ പിന്തുടരുകയും വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടി ഇത് നിരസിക്കുകയും പെണ്‍കുട്ടിയുടെ അമ്മ ഇക്കാര്യം പ്രതിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു.
എന്നാൽ തുടർന്ന് പ്രതി ഉപദ്രവം തുടരുകയായിരുന്നു. 2020 ഓഗസ്റ്റ് 26-ാം തീയതി പ്രതി വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു. കേസിൽ കേസില്‍ ഒന്നാംപ്രതിയായ 19 കാരനെയും രണ്ടാംപ്രതിയായ സുഹൃത്തിനെയും വിവിധ വകുപ്പുകള്‍ പ്രകാരം വിചാരണ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.