കോട്ടയത്ത് ഫിനാൻസ് സ്ഥാപന ഉടമയെ ആക്രമിച്ച് പണം തട്ടിയതായി പരാതി. നാട്ടകത്ത് ഇല്ലംപ്പള്ളി ഫിനാൻസ് എന്ന പേരിൽ സ്ഥാപനം നടത്തുന്ന രാജുവിനെയാണ് ആക്രമിച്ചത് അജ്ഞാതൻ പിന്നിൽ നിന്നും ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി വിതറിയ ശേഷം കവർച്ച നടത്തുകയായിരുന്നു. Attack on finance owner in Kottayam
ശനിയാഴ്ച വൈകീട്ട് ആറരയോടെ വീടിനു സമീപത്തു വെച്ചായിരുന്നു ആക്രമണം. പന്ത്രണ്ടായിരം രൂപയും രേഖകളും അടങ്ങുന്ന ബാഗാണ് കവർന്നത്. രാജു ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









