പുതുവർഷത്തിൽ റെയിൽവേയ്ക്ക് പുതിയ ടെെംടേബിൾ; കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ഏറെ പ്രയോജനകരം:മാറ്റങ്ങൾ ഇങ്ങനെ:

പുതുവർഷത്തിൽ കേരളത്തിലെ ട്രെയിൻ യാത്രക്കാർക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിൽ പുതിയ റെയിൽവേ ടെെംടേബിൾ നാളെ (ജനുവരി 1) മുതൽ നിലവിൽ വരും. മം​ഗളൂരു- തിരുവനന്തപുരം മലബാർ എക്സ്പ്രസിന്റെ വേ​ഗം 30 മിനിറ്റ് കൂട്ടുന്നതുൾപ്പെടെയുള്ള മാറ്റങ്ങളാണ് വരുന്നത്. New timetable for railways in the new year

തിരുവനന്തപുരം നോർത്ത് യശ്വന്ത്പൂർ എസി വിക്ക്ലീ സൂപ്പർ ഫാസ്റ്റ് ട്രെയിൻ എക്സ്പ്രസ് ആക്കി മാറ്റും. മാറ്റിയ സമയക്രമം ഉൾപ്പെടെ ട്രെയിനുകളെ കുറിച്ചുള്ള വിശദവിവരം അറിയാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) മൊബെെൽ ആപ്പ് അല്ലെങ്കിൽ www. enquiry. indianrail.gov.in/mntes/ എന്ന വെബ്സെെറ്റ് സന്ദർശിക്കുക.

തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസ് രാവിലെ 5.25ന് പകരം 5.20-ന് തിരുവനന്തപുരത്ത് നിന്ന് യാത്രതിരിക്കും. എറണാകുളം നോർത്തിൽ 9.40-ന് എത്തും. വേണാട് എക്സ്പ്രസ് ഏറ്റുമാനൂർ മുതൽ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളിൽ നിശ്ചിത സമയത്തിന് മുമ്പ് എത്തും.

തിരുവനന്തപുരം- മം​ഗളൂരു ഏറനാട് എക്സ്പ്രസ് 3.35-ന് പകരം 3.40-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. രാവിലെ 6.50-ന്റെ കൊല്ലം – തിരുവനന്തപുരം പാസഞ്ചർ 6.58-നായിരിക്കും പുറപ്പെടുക. എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 5.05-ന് പകരം 5.10-ന് പുറപ്പെടും.

തൂത്തുകുടി – പാലക്കാട് പാലരുവി എക്സ്പ്രസ് 4.50-ന് പകരം 4.35-നാകും കൊല്ലത്ത് നിന്ന് യാത്ര പുറപ്പെടുക. തിരുനൽവേലി മുതൽ – തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളിൽ ട്രെയിൻ നേരത്തെ എത്തും.

കൊച്ചുവേളി- നാ​ഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് 1.40-ന് പകരം 1.25-ന് പുറപ്പെടും. മധുര – ​ഗുരുവായൂർ എക്സ്പ്രസ്, കോട്ടയം -നിലമ്പൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ 15 മിനിറ്റ് വേ​ഗം കൂട്ടും. മം​ഗളൂരു- കണ്ണൂർ പാസഞ്ചർ 40 മിനിറ്റും വേ​ഗം കൂട്ടും. കൊല്ലം – ചെന്നെെ അനന്തപുരി, എറണാകുളം – ബിലാസ്പൂർ എക്സ്പ്രസ് എന്നി ട്രെയിനുകളുടെ വേ​ഗം യഥാക്രമം 10 മിനിറ്റ് , 15 മിനിറ്റ് എന്നിങ്ങനെ കൂടും.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി; സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ് പിടിയിൽ

ലക്നൗ: ഉത്തർ പ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ്...

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം; തള്ളവിരൽ കടിച്ചു മുറിച്ചു,​ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ച്ചു; സുന്ദരൻ പിടിയിൽ

തൃ​ശൂ​ര്‍: ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ൾ...

Related Articles

Popular Categories

spot_imgspot_img