ആര്യനാട് ബീവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലയിൽ മോഷണം നടത്തിയ കള്ളന്മാർ കൊണ്ടുപോയത്
ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരത്തോളം രൂപയും.ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് രണ്ടംഗ സംഘം ബിവറേജസ് ഷട്ടറിന്‍റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് കവർച്ച നടത്തിയത്. ആര്യനാട് പൊലീസ്, ഫോറൻസിക് സംഘം എന്നിവർ പ്രദേശത്ത് പരിശോധന നടത്തി. Massive robbery at a beverage outlet in Thiruvananthapuram
മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖം മൂടി ധരിച്ച മോഷ്ടാക്കൾ മോഷണത്തിന് ശേഷം സിസിടിവി ക്യാമറയുടെ കേബിളുകളും നശിപ്പിച്ചിട്ടുണ്ട്.