News4media TOP NEWS
വിനോദ് കാംബ്ലിക്ക് പൂര്‍ണമായും ഓര്‍മ വീണ്ടെടുക്കാന്‍ സാധിച്ചേക്കില്ല, വൈകാതെ ആശുപത്രി വിട്ടേക്കുമെന്ന് സൂചന ”പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയൻ”; പെരിയ കേസിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ഷാഫി പറമ്പിൽ; സിപിഎമ്മിന് കഴുകിക്കളയാനാകാത്ത കറയെന്ന് രമേശ് ചെന്നിത്തല ഇടുക്കിയിൽ ഹോളിവുഡ് സിനിമ മാതൃകയിൽ ഓടുന്ന ലോറിയിൽ നിന്നും ഏലയ്ക്ക മോഷണം; പ്രതികൾ അറസ്റ്റിൽ വിമാനത്തിലെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ചു; മലയാളി യുവാവിനെതിരെ കേസ്

7 ദിവസത്തെ ദുഃഖാചരണം; ഇന്നത്തെ പരിപാടികൾ റദ്ദാക്കി; 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം

7 ദിവസത്തെ ദുഃഖാചരണം; ഇന്നത്തെ പരിപാടികൾ റദ്ദാക്കി; 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം
December 27, 2024

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം.

ദുഃഖാചരണത്തിന്റെ ഭാ​ഗമായി വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും കേന്ദ്ര സർക്കാർ റദ്ദാക്കി. കൂടാതെ അനുശോചനം രേഖപ്പെടുത്താൻ ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹി എയിംസിൽ വച്ച് ഇന്നലെ രാത്രിയായിരുന്നു മൻമോഹൻ സിംഗിന്റെ അന്ത്യം.

എഐസിസിയിൽ പൊതുദർശനമുണ്ടാകുമെന്ന് കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞു. ഇന്ന് നടത്താനിരുന്ന ബെല​ഗാവ് സമ്മേളനം റദ്ദാക്കിയ കോൺ​ഗ്രസ് പ്രവർത്തകർ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ശനിയാഴ്ചയാണ് സംസ്കാരം. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ ചടങ്ങുകൾ നടക്കും.

മൻമോഹൻ സിം​ഗിന്റെ മരണത്തെ തുടർന്ന് ഏഴ് ദിവസത്തെ പരിപാടികൾ കോൺ​ഗ്രസ് റദ്ദാക്കി. കർണാടകയിൽ ഡിസംബർ 27ന് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. തെലങ്കാനയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ഏഴു ദിവസത്തെ ദുഃഖാചരണവുമുണ്ട്. ഡൽഹി മുഖ്യമന്ത്രി അതിഷി എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് 92-ാം വയസിലാണ് അന്തരിച്ചത്. രാഷ്‌ട്രപതിയും പ്രധാനമന്ത്രിയുമടക്കം നിരവധി പേർ അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഭാരതത്തിന്റെ ഏറ്റവും മഹത്തായ പുത്രന്മാരിലൊരാളാണ് മൻമോഹൻ സിം​ഗെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു. രാജ്യത്തെ സമുന്നതനായ നേതാക്കളിൽ ഒരാൾ വിടവാങ്ങിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രിയാണ് മൻമോഹൻ സിം​ഗെന്നും മോദി പറഞ്ഞു.

Related Articles
News4media
  • India
  • News
  • Top News

വിനോദ് കാംബ്ലിക്ക് പൂര്‍ണമായും ഓര്‍മ വീണ്ടെടുക്കാന്‍ സാധിച്ചേക്കില്ല, വൈകാതെ ആശുപത്രി വിട്ടേക്കുമെന്...

News4media
  • India

മൻമോഹൻ അമർ രഹേ… ഡോ.മൻമോഹൻ സിങിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം; സംസ്കാരം സൈനിക ബഹുമതികളോടെ

News4media
  • Kerala
  • News

മതങ്ങളെ മറയാക്കുന്ന തീവ്രവാദ ആശയങ്ങളെ എന്നും സഭ എതിര്‍ക്കുന്നു, സ്വന്തം സമുദായത്തില്‍ വേരുകള്‍ വ്യാപ...

News4media
  • Kerala
  • News

കോൺഗ്രസ് പ്രദേശിക നേതാവിന്റെ വീടിന് നേരെ അയൽവാസികളുടെ ആക്രമണം; രണ്ടു സ്ത്രീകളടക്കം മൂന്നുപേർക്കെതിരെ...

News4media
  • Entertainment
  • India

മര്യാദയ്ക്ക് പ്രേമിച്ചോ, ഇല്ലെങ്കിൽ….ലൈംഗികാതിക്രമം നടത്തി, സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി...

© Copyright News4media 2024. Designed and Developed by Horizon Digital