web analytics

വീണ്ടും ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പ്; ബെംഗളുരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് നഷ്ടമായത് 11.8 കോടി രൂപ

ബെംഗളൂരു: ബെംഗളൂരുവിൽ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവാവിൽ നിന്നും 11.8 കോടി രൂപ തട്ടിയതായി പരാതി. 39 കാരനാണ് തട്ടിപ്പിനിരയായത്. നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.(Again ‘Digital Arrest’ Scam; A software engineer in Bengaluru lost Rs 11.8 crore)

യുവാവിന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോ​ഗിച്ചു വരുന്നുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. നവംബർ 11 ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് വിളിച്ചതെന്ന് പരാതിയിൽ പറയുന്നു. ആധാർ കാർഡുമായി ബന്ധിപ്പിച്ച യുവാവിന്റെ സിം കാർഡ് നിയമവിരുദ്ധമായ പരസ്യങ്ങൾക്കും മറ്റും ഉപയോഗിക്കപ്പെട്ടെന്നും ഇതുമായി ബന്ധപ്പെട്ട് മുംബൈയിലെ കൊളാബ സൈബർ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യുവാവിനെ അറിയിച്ചു.

തുടർന്ന് യുവാവിന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോ​ഗിച്ചു വരുന്നുവെന്നും പറഞ്ഞ് മറ്റൊരു കോൾ വന്നുവെന്നും ആണ് എഫ്ഐആറിൽ പറയുന്നത്. ഇക്കാര്യം രഹസ്യമായി സൂക്ഷിക്കാൻ നിർദേശിച്ചിക്കുകയും വെർച്വൽ ഇൻവെസ്റ്റി​ഗേഷനുമായി സഹകരിക്കാനും, ഇല്ലെങ്കിൽ നേരിട്ട് അറസ്റ്റ് രേഖപ്പെടുത്തേണ്ടി വരുമെന്നും പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.

അറസ്റ്റ് ഭയന്ന യുവാവ് നിശ്ചിത കാലയളവിൽ ഒന്നിലധികം ഇടപാടുകളിലായി മൊത്തം 11.8 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകി. എന്നാൽ കൂടുതൽ പണം പിന്നെയും ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് പോലീസിൽ പരാതിപ്പെട്ടത്. പരാതിയിൽ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

Other news

തത്കാൽ ടിക്കറ്റ് തട്ടിപ്പ് ; 3.03 കോടി യൂസർ ഐഡികൾ നീക്കി റെയിൽവേ

തത്കാൽ ടിക്കറ്റ് തട്ടിപ്പ് ; 3.03 കോടി യൂസർ ഐഡികൾ നീക്കി...

അനാവശ്യ ചെലവും അലച്ചിലും സാധ്യത; ഇന്നത്തെ നക്ഷത്രഫലം

അനാവശ്യ ചെലവും അലച്ചിലും സാധ്യത; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം (മാർച്ച് 15,...

ഗുണ്ടാ നേതാവ് ‘അലുവ അതുൽ’ വധം; എല്ലാ പ്രതികളും പിടിയിൽ

ഗുണ്ടാ നേതാവ് ‘അലുവ അതുൽ’ വധം; എല്ലാ പ്രതികളും പിടിയിൽ കൊല്ലം: കരുനാഗപ്പള്ളിയിൽ...

സൗദിയിൽ സ്പോൺസറുടെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി വീട്ടുജോലിക്കാരി

സൗദിയിൽ സ്പോൺസറുടെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി വീട്ടുജോലിക്കാരി മദീന: സൗദി അറേബ്യയിൽ സ്പോൺസറുടെ പിഞ്ചുകുഞ്ഞിനെ...

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും തിരുവനന്തപുരം:...

അഞ്ചിൽ കൂടുതൽ എൽപിജി സിലിണ്ടർ സൂക്ഷിക്കരുത്; പരിശോധന ശക്തമാക്കി സർക്കാർ

അഞ്ചിൽ കൂടുതൽ എൽപിജി സിലിണ്ടർ സൂക്ഷിക്കരുത്; പരിശോധന ശക്തമാക്കി സർക്കാർ തിരുവനന്തപുരം: വാണിജ്യാവശ്യത്തിന്...

Related Articles

Popular Categories

spot_imgspot_img