ഓസ്ട്രേലിയ പെർത്തിൽ യുവപൈലറ്റ് കൂടിയായ മലയാളി ബൈക്ക് അപകടത്തിൽ മരിച്ചു. പെർത്ത് സമയം ഡിസംബർ 22നു രാത്രി 11.15 ഓടെ കാനിങ്ങ് വെയിൽ നിക്കോൾസൺ റോഡിൽ ആയിരുന്നു സംഭവം. പെർത്തിൽ സ്ഥിരതാമസമാക്കിയ കോട്ടയം തീക്കോയി സ്വദേശികളായ റോയൽ തോമസിന്റെയും ഷീബയുടേയും മകൻ ആഷിക് ആണ് മരിച്ചത്. A young Malayali pilot who shocked Australian Malayalis died in a bike accident
കാറും ആഷിക്ക് ഓടിച്ചിരുന്ന മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറും ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആഷികിനേയും കാർ ഡ്രൈവറേയും റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ആഷിക് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.
അയർലന്റിൽ ഡബ്ളിനിൽ താമസമാക്കിയിരുന്ന റോയൽ തോമസും കുടുംബവും 10 വർഷത്തോളം അവിടെ കഴിഞ്ഞ ശേഷം 12 വർഷം മുൻപാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. അയർലന്റ് ,ഓസ്ട്രേലിയൽ മലയാളികളുടെ ഇടയിൽ സുപരിചിതമയായ കുടുംബം ആയിരുന്നു റോയൽ തോമസിന്റേത്.
ഏതാനും വർഷം മുമ്പായിരുന്നു ആഷിക് പെർത്തിലെ ഫ്ലയിങ്ങ് ക്ളബിൽ പരിശീലനം പൂർത്തിയാക്കി പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയത്. പൈലറ്റ് ലൈസൻസ് കിട്ടിയ ശേഷം തുടർന്ന് കുടുംബത്തേ അടക്കം വിമാനത്തിൽ കയറ്റി തനിയേ ഓടിക്കുന്ന വീഡിയോയും വൈറലായിരുന്നു.