ശബരിമലയിൽ അലങ്കരിച്ച വാഹനങ്ങളിൽ തീർഥാടനത്തിനെത്തുന്നതിനെതിരേ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. രൂപമാറ്റം വരുത്തിയും ക്ഷേത്രങ്ങളുടെയും , രഥത്തിൻെയും മാതൃക ഘടിപ്പിച്ചും തീർഥാടനത്തിന് എത്തുന്നതിനെതിരേ ബോധവത്കരണവും തുടങ്ങി.No decorated vehicles to Sabarimala; Motor Vehicles Department takes up the challenge
അപകടസാധ്യതയുള്ള വന മേഖലയിലെ പാതകളിലൂടെയാ ണ് ശബരിമല തീർഥാടകർ വരേ ണ്ടത്. കൊടും വളവുകളും കൊക്കകളും നിറഞ്ഞ പാതയാണിത്. ഇവിടെ അടിസ്ഥാനപരമായ രൂപത്തിൽ നിന്നും മാറ്റംവരുത്തി വാഹനങ്ങൾ ഉപയോാഗിക്കുന്നത് അപകടങ്ങൾക്ക് കാരണമാകും.
എതിരേവരുന്ന വാഹനങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്ന ഏതൊരു രൂപമാറ്റത്തിന് പിഴയീടാക്കും. ശബരിമലയിലേക്ക് അലങ്കരിച്ച വാഹനങ്ങളിൽ ഭക്തർ സഞ്ചരിക്കുന്നത് മറ്റുള്ള ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റാനും കാരണമാകും.
വലിയശബ്ദ ത്തിൽ പാട്ടുകൾവെച്ച് വാഹന ങ്ങൾ എത്തുന്നതും അപകട കാരണമാകുന്നുണ്ട്. തീവ്രവെളിച്ച മുള്ള ലൈറ്റുകളും മറ്റും ഘടിപ്പി ച്ച വാഹനങ്ങളുമായും തീർഥാടകർ എത്തുന്നു. രാത്രിയിൽ ഇത്ര യും വെളിച്ചമുള്ള വാഹനങ്ങൾ കടന്നുപോകുന്നത് അപകടത്തിനിടയാക്കും.
മണ്ഡലകാലം ആരംഭിച്ചപ്പോൾ മുതൽ ഇത് ശ്രദ്ധയിൽപ്പെടുത്തു ന്നുണ്ടെങ്കിലും ആരും ഇത് ഗൗരവമായെടുക്കുന്നില്ല. ഇതുവരെ കടുത്തനടപടികൾ കൈക്കൊള്ളാതെ ഉപദേശം നൽകി മടക്കുകയായിരുന്നു. എന്നാൽ നിയമ ലംഘനം പതിനായതോടെ പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. ഓരോ രൂപമാറ്റത്തിനും 5000 രൂപയാണ് പിഴ.
വലിയശബ്ദവും വെളിച്ചവുമു ള്ള വാഹനങ്ങൾ വന്യമൃഗങ്ങൾക്കും ശല്യമാകും. വലിയവാ ഹനങ്ങളിൽ എത്തുന്ന തീർഥാടകർ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ വനമേഖലയിൽ തള്ളുന്നത് വന്യമൃഗങ്ങൾക്ക് ദോഷം ചെയ്യും. ഇപ്പോൾ ഹരിത സേന ഇത് ശേഖരിക്കുന്നുണ്ട്.
ഇക്കാര്യത്തിലുള്ള ബോധവത്കരണത്തിനും മോട്ടോർ വാഹനവ കുപ്പ് നടപടി തുടങ്ങി. കഴിഞ്ഞദിവസം രൂപമാറ്റം വരുത്തിയെത്തിയ ഓട്ടോറിക്ഷ, അധികൃതർ കടത്തി വിട്ടില്ല. പിഴയും അടപ്പിച്ചു. ഇവർക്ക് മറ്റൊരു വാഹനത്തിൽ പമ്പയ്ക്ക് പോകേണ്ടിവന്നു.









