web analytics

മിസ് കേരള മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വൈറ്റില സ്വദേശി മേഘാ ആന്റണി;ഫസ്റ്റ് റണ്ണറപ്പായി കോട്ടയം സ്വദേശി അരുന്ധതി

കൊച്ചി: കൊച്ചിയിൽ നടന്ന മിസ് കേരള മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വൈറ്റില സ്വദേശി മേഘാ ആന്റണി. കോട്ടയം സ്വദേശി അരുന്ധതിയെ ഫസ്റ്റ് റണ്ണറപ്പായും തൃശ്ശൂർ കൊരട്ടി സ്വദേശി ഏയ്ഞ്ചൽ ബെന്നിയെ സെക്കന്റ് റണ്ണറപ്പായും തെരഞ്ഞെടുത്തു.

കൊച്ചി ​ഗ്രാൻ്റ് ഹയാത്ത് ഹോട്ടലിലായിരുന്നു ഫൈനൽ മത്സരം നടന്നത്. വിവിധ മേഖലയിൽ നിന്നുള്ളവരായിരുന്നു വിധികർത്താക്കളായി എത്തിയത്. ഡിസംബർ ആദ്യവാരം തുടങ്ങിയ ഓഡിഷനുകൾ കടന്നാണ് 300-ലേറെ മത്സാരാർത്ഥികളെത്തിയത്.

വിവിധ ഘട്ടങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24-ാമത് പതിപ്പിന്റെ അവസാന റൗണ്ടിൽ മത്സരത്തിലുണ്ടായിരുന്നത്. മൂന്ന് റൗണ്ടുകളായാണ് ​ഗ്രാൻ്റ് ഫിനാലെ നടത്തിയത്.

മിസ് കേരളയ്‌ക്ക് പുറമേ മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുൾ സ്മൈൽ എന്നീ സ്ഥാനങ്ങളിലേക്ക് റോസ്മി ഷാജി, മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നി, മിസ് ടാലന്റഡായി അദ്രിക സഞ്ജീവ്, മിസ് ബ്യൂട്ടിഫുൾ സ്കിനായി അമ്മു ഇന്ദു അരുൺ, മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുൾ ഹെയ‌ർ എന്നിവയായി സാനിയ ഫാത്തിമ, മിസ് ബ്യൂട്ടിഫുൾ സ്കിൻ ആയി അസ്മിൻ, മിസ് കൊൻജിനിയാലിറ്റി സ്ഥാനത്തേക്ക് കീർത്തി ലക്ഷ്മി എന്നിവരെയും കടുത്ത മത്സരത്തിനൊടുവിൽ കണ്ടെത്തി.

എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് മിസ് കേരള പട്ടം ചൂടിയ മേഘ ആന്റണി. മിസ് കേരള കീരീടം ചെറുപ്പം മുതലുള്ള ആ​ഗ്രഹമാണെന്നും കുറേ വർഷത്തെ പ്രയത്നമാണ് ഫലം കണ്ടതെന്നും മേഘ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

Other news

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി തൃശൂർ: അവണൂർ...

മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു; അണുബാധ, അശാസ്ത്രീയ ചികിത്സ… മുഹ്സിനയുടെ മരണത്തിൽ ഇന്നും ദുരൂഹത

മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു; അണുബാധ, അശാസ്ത്രീയ ചികിത്സ… മുഹ്സിനയുടെ മരണത്തിൽ ഇന്നും...

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല!

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല! കോഴിക്കോട്: Kerala...

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ ഉറപ്പ് പാളി

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ...

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച് മുന്നണികൾ

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച്...

Related Articles

Popular Categories

spot_imgspot_img