News4media TOP NEWS
40 രൂപയുടെ ഓട്ടത്തിന് ആവശ്യപ്പെട്ടത് ഇരട്ടി തുക: ഓട്ടോ ഡ്രൈവർക്ക് 4000 രൂപ പിഴ, ലൈസൻസും പോയി ! തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; മൂന്നുപേർ പിടിയിൽ ലണ്ടനിലെ ബെഡ്‌ഫോർഡിൽ 17 കാരനെ കുത്തിക്കൊലപ്പെടുത്തി ! മൂന്നു കൗമാരക്കാർ പിടിയിൽ: ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്; തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും

കോതമംഗലത്ത് ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദുര്‍മന്ത്രവാദവും!അനിഷയുടെ മൊഴിയില്‍ വൈരുധ്യമെന്ന് പൊലീസ്

കോതമംഗലത്ത് ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദുര്‍മന്ത്രവാദവും!അനിഷയുടെ മൊഴിയില്‍ വൈരുധ്യമെന്ന് പൊലീസ്
December 20, 2024

കൊച്ചി: കോതമംഗലത്ത് ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുര്‍മന്ത്രവാദവും കാരണമായിട്ടുണ്ടോയെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാനമ്മ അനിഷ നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന്
പോലീസ് പറയുന്നു.

അനിഷയേയും ഭര്‍ത്താവ് അജാസ് ഖാനെയും ചോദ്യം ചെയ്തപ്പോഴാണ് ദുര്‍മന്ത്രവാദം പോലുള്ള അന്ധവിശ്വാസങ്ങള്‍ കൊണ്ടുനടന്നിരുന്ന വ്യക്തികളാണ് ഇവരെന്ന് പൊലീസിന് സംശയം ബലപ്പെട്ടത്.

അതേസമയം ദുര്‍മന്ത്രവാദത്തിന്റെ കാര്യത്തില്‍ അവ്യക്തമായ സംശയം ഉണ്ടെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.

അനിഷയെ ഇന്ന് കോടതിയില്‍ ഹാജരാകും. അജാസ് ഖാന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.

എന്നാൽ കുട്ടിയുടെ കൊലപാതകത്തില്‍ അജാസ് ഖാന് നേരിട്ട് പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

നെല്ലിക്കുഴിയില്‍ സ്ഥിര താമസമാക്കിയ ഉത്തര്‍പ്രദേശ് സ്വദേശി അജാസ് ഖാന്റെ ആറു വയസുകാരിയായ മകള്‍ മുസ്‌കാനെ ഇന്നലെ രാവിലെയാണ് താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അജാസ് ഖാന്റെ രണ്ടാം ഭാര്യ അനിഷ കുറ്റം സമ്മതിച്ചത്.

അജാസ് ഖാൻ്റെ ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മുസ്‌കാന്‍. ഭാര്യ അനിഷയ്ക്കും ആദ്യ വിവാഹ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട് . അടുത്തിടെ അജാസ് ഖാനില്‍ നിന്ന് നിഷ വീണ്ടും ഗര്‍ഭിണിയായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് അജാസ് ഖാന്റെ ആദ്യഭാര്യ ഇയാളെ ഉപേക്ഷിച്ചു പോകുന്നത്.

Related Articles
News4media
  • Kerala
  • Top News

40 രൂപയുടെ ഓട്ടത്തിന് ആവശ്യപ്പെട്ടത് ഇരട്ടി തുക: ഓട്ടോ ഡ്രൈവർക്ക് 4000 രൂപ പിഴ, ലൈസൻസും പോയി !

News4media
  • Kerala
  • News
  • Top News

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; മൂന്നുപേർ പിടിയിൽ

News4media
  • Kerala
  • News
  • Top News

ലണ്ടനിലെ ബെഡ്‌ഫോർഡിൽ 17 കാരനെ കുത്തിക്കൊലപ്പെടുത്തി ! മൂന്നു കൗമാരക്കാർ പിടിയിൽ: ഞെട്ടിപ്പിക്കുന്ന സ...

News4media
  • Kerala
  • News
  • Top News

ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്; തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും

News4media
  • Kerala
  • News

കോതമംഗലത്ത് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും വ്യാജ ചികിത്സയും…  മധ്യവയസ്കൻ പിടിയിൽ

News4media
  • Kerala
  • News

രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല; കോതമംഗലത്ത് 6 വയസുകാരി മരിച്ച നില...

News4media
  • Kerala
  • News
  • Top News

കോതമംഗലത്ത് കാട്ടാനയുടെ ആക്രമണം; ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ യുവാവിനെ ചവിട്ടിക്കൊന്നു

© Copyright News4media 2024. Designed and Developed by Horizon Digital