News4media TOP NEWS
നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; വിഎച്ച്പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു മൻമോഹൻ സിങിന്റെ വിയോഗം; കൊച്ചിയിൽ ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കില്ല, കാർണിവൽ കമ്മിറ്റിയുടെ പരിപാടികൾ റദ്ദാക്കി എറണാകുളം-അങ്കമാലി അതിരൂപതക്ക്​ കീഴിലെ 4 വൈദീകർക്ക് വിലക്ക്; കൂദാശകൾ പരികർമം ചെയ്യാനോ കുമ്പസാരം നടത്താനോ പാടില്ല കാസര്‍കോട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി: ഒരാളുടെ മൃതദേഹം ലഭിച്ചു: തിരച്ചിൽ തുടരുന്നു

ആവാം ആനയെഴുന്നള്ളിപ്പ്; 2012ലെ ചട്ടങ്ങൾ പ്രകാരം മാത്രം; വിശദീകരണം അറിയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ്

ആവാം ആനയെഴുന്നള്ളിപ്പ്; 2012ലെ ചട്ടങ്ങൾ പ്രകാരം മാത്രം; വിശദീകരണം അറിയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ്
December 19, 2024

ന്യൂഡൽഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈകോടതി ഏർപ്പെടുത്തിയ നിയന്ത്രണത്തിന് സ്റ്റേ നൽകി സുപ്രീംകോടതി. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ചട്ടങ്ങൾക്ക് രൂപം കൊടുക്കാൻ ഹൈകോടതിക്ക് അധികാരമില്ലെന്നും ഉത്തരവ് അപ്രായോഗികമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

2012ലെ ചട്ടങ്ങൾ പ്രകാരമായിരിക്കണം ഉത്സവങ്ങൾ അടക്കമുള്ള കാര്യങ്ങൾക്കായി ആനകളെ എഴുന്നള്ളിപ്പിക്കേണ്ടത്. ഈ ചട്ടങ്ങൾ പാലിക്കാൻ മുഴുവൻ ദേവസ്വങ്ങൾക്കും ബാധ്യതയുണ്ടെന്നും സുപ്രിം കോടതി വ്യക്തമാക്കി. വിഷയത്തിൽ വിശദീകരണം അറിയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി സ്റ്റേ അനുവദിച്ചത്. ഹൈകോടതി ഡിവിഷൻ ബെഞ്ചിൻറെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ദേവസ്വത്തിന്റെ ആവശ്യം.

ഹൈകോടതി ഉത്തരവ് പ്രകാരം ആന എഴുന്നള്ളിപ്പുകൾ നടത്താനാകില്ലെന്നും നിയന്ത്രണങ്ങൾ രദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ദേവസ്വങ്ങൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. അതേസമയം മൃഗസ്നേഹികളുടെ സംഘടനകൾ തടസ ഹർജിയും നൽകിയിരുന്നു. തങ്ങളുടെ വാദം കേൾക്കാതെ ഹർജികളിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് മൂന്ന് തടസ ഹർജികളും സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്.

മതപരിപാടികൾ, ഉത്സവങ്ങൾ മറ്റുപരിപാടികൾ തുടങ്ങിയവയിൽ ആനകളെ എഴുന്നള്ളിക്കുന്നതിലാണ് കേരള ഹൈകോടതി മാർഗനിർദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. ആനയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള എല്ലാ രേഖകളും പരിപാടിയുടെ സംഘാടകർ ഉറപ്പാക്കണം, എഴുന്നളത്തിൽ മൂന്ന് മണിക്കൂറിൽ കൂടുതൽ നിർത്തരുത്, നല്ല ഭക്ഷണം, വിശ്രമം, എഴുന്നള്ളിപ്പിനാവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവയായിരുന്നു ഉത്തരവിലെ പ്രധാന മാർഗനിർദേശങ്ങൾ.

Related Articles
News4media
  • Kerala
  • News
  • Top News

നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; വിഎച്ച്പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വി...

News4media
  • Kerala
  • News

പാലായിൽ ബൈക്കും വാനും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

News4media
  • Kerala
  • News

യു പ്രതിഭ എംഎല്‍എയുടെ മകന്‍  കഞ്ചാവുമായി പിടിയില്‍; പിടികൂടിയത് തകഴി പാലത്തിൽ കൂട്ടംകൂടിയിരുന്ന് മദ്...

News4media
  • Kerala
  • News
  • Top News

‘ഹൈക്കോടതി മാർഗനിർദേശങ്ങൾ അനുസരിച്ച് ഒരിക്കലും പൂരം നടത്താൻ കഴിയില്ല’; ആനയെഴുന്നള്ളിപ്പി...

News4media
  • Kerala
  • News
  • Top News

‘മാനസിക നിലയിൽ യാതൊരു തകരാറുമില്ല, ഉദാര സമീപനം സ്വീകരിക്കാനും കഴിയില്ല’; ഡോ. വന്ദന ദാസ് ...

News4media
  • Kerala
  • News
  • Top News

ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

© Copyright News4media 2024. Designed and Developed by Horizon Digital