web analytics

ഡിംഗ ഡിംഗ, രോഗം ബാധിച്ചവർ നൃത്തം ചെയ്യുന്നു; ഉഗാണ്ടയിൽ പടർന്നു പിടിച്ച് വിചിത്ര രോ​ഗം; രോ​​ഗം ബാധിച്ചവർ തുള്ളിക്കൊണ്ട് ഓടുന്നത് മന്ത്രവാദികളുടെ അടുത്തേക്ക്

ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ വിചിത്രമായ ‘ഡിംഗ ഡിംഗ’ രോഗം പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. പനിയും ശരീരം വിറച്ചുതുള്ളുന്ന അവസ്ഥയുമാണ് രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളെന്ന് ആരോ​ഗ്യ പ്രവർത്തകർ പറയുന്നു. സ്ത്രീകളെയും കുട്ടികളെയുമാണ് അപൂർവ രോഗം കൂടുതലായും ബാധിക്കുന്നത്. ഒരേസമയം ആശങ്കയും കൗതുകവും ഉണർത്തുന്ന ഈ രോഗത്തിന്റെ ഉറവിടം എന്താണെന്നോ എവിടെനിന്നാണെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല.

രോഗത്തിൻ്റെ ലക്ഷണങ്ങളും അവസ്ഥയും വിചിത്രമാണെന്ന് ഉ​ഗാണ്ടക്കാർ പറയുന്നു. രോഗം ബാധിച്ചവർ നൃത്തം ചെയ്യുന്നത് പോലെ വിറയ്ക്കുന്നു. നൃത്തം ചെയ്യുന്ന പോലെ വിറയ്ക്കുക എന്നാണ് ഡിങ്ക ഡിങ്ക എന്ന വാക്കിന്റെ അർഥവും. സ്ത്രീകളെയും കുട്ടികളെയും കൂടുതലായും ബാധിക്കുന്ന രോഗം ബുണ്ടിബുഗ്യോ ജില്ലയിലാണ് ആദ്യം കണ്ടെത്തിയത്.

മറ്റ് രോഗങ്ങളിൽ നിന്ന് ഡിങ്ക ഡിങ്കയെ വ്യത്യസ്തമാക്കുന്നത് നൃത്തത്തിന് സമാനമായ വിറയൽ തന്നെയാണ്. വിറയൽ കാരണം രോഗികൾക്ക് നടക്കാനാവത്ത അവസ്ഥ വരുന്നതായാണ് റിപ്പോർട്ട്. വിറയലിനെ കൂടാതെ തീവ്രമായ പനി, ക്ഷീണം അപൂർമായി പക്ഷാഘാതം എന്നിവയും ഡിങ്ക ഡിങ്ക രോഗികളെ ബാധിക്കുന്നു.

നിലവിൽ ബുണ്ടിബുഗ്യോ ജില്ലയിൽ മാത്രമാണ് രോഗം പടർന്നു പിടിച്ചിരിക്കുന്നത്. മുന്നൂറിലധികം രോഗികളാണ് ഇതിനോടകം രോഗത്തിനായി ചികിത്സ തേടിയിരിക്കുന്നത്. നിലവിൽ രോഗം വിറയൽ, പനി എന്നീ അവസ്ഥകൾക്കപ്പുറം രോ​ഗം ഗുരുതരമായിട്ടില്ല. ആൻ്റീബയോട്ടിക്ക് ഉപയോഗിച്ച് രോഗത്തെ ചികിത്സിക്കാമെന്നാണ് ആരോ​ഗ്യപ്രവർത്തകർ പറയുന്നത്. ഒരാഴ്‌ചത്തെ ചികിത്സ കൊണ്ട് പലരും രോഗമുക്തി നേടുന്നുണ്ട്. രോഗം ഭേദമാകുന്നവരുടെ എണ്ണവും കൂടുതലാണ്.

എന്താണ് രോഗത്തിൻ്റെ ഉറവിടമെന്ന് തിരിച്ചറിയാനാകാത്തതാണ് രോഗത്തെപറ്റി ആശങ്കയുണ്ടാക്കുന്നത്. രോഗികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഉഗാണ്ടൻ ആരോഗ്യ മന്ത്രാലയം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ശാസ്ത്രീയമായ ചികിത്സാ രീതിക്ക് പുറമെ വലിയൊരു ശതമാനം രോഗികളും മന്ത്രവാദത്തിലേക്കാണ് രോഗമുക്തിക്കായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഉഗാണ്ടയിൽ വലിയൊരു ശതമാനം മന്ത്രവാദ ചികിത്സകരുണ്ട്. എന്നാൽ ഇത്തരം ചികിത്സാരീതികളെ ആശ്രയിക്കാതെ ശാസ്ത്രീയമായ ചികിത്സ തേടാനാണ് ആരോഗ്യമന്ത്രാലയം രോഗികളോട് പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

Related Articles

Popular Categories

spot_imgspot_img