web analytics

കട നടത്തിപ്പുകാർ തമ്മിൽ ഏറ്റുമുട്ടി; തടയാനെത്തിയ സിവിൽ പൊലീസ് ഓഫീസർക്ക് സോഡാക്കുപ്പിക്ക് അടിയേറ്റു; സംഭവം ഇടുക്കിയിൽ

തൊടുപുഴ: കട നടത്തിപ്പുകാർ തമ്മിൽ ഏറ്റുമുട്ടി. തടയാനെത്തിയ സിവിൽ പൊലീസ് ഓഫീസർക്ക് സോഡാക്കുപ്പിക്കൊണ്ടു അടിയേറ്റു. കുട്ടിക്കാനം, പുല്ലുപാറ ജങ്ഷനിലാണ് സംഭവം. 5 പേർ അറസ്റ്റിലായി.

ശബരിമല സ്പെഷൽ ഡ്യൂട്ടിക്കായി എത്തിയ മൂന്നാർ പൊലീസ് സ്റ്റേഷനിലെ സിപിഒ കരിമണ്ണൂർ സ്വ​ദേശി കെഎ മുഹ​മ്മദിനാണ് (29) പരിക്കേറ്റത്. മുഹമ്മദ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

അടുത്തടുത്ത് കടകൾ നടത്തുന്നവർ തമ്മിൽ നാളുകളായി തുടരുന്ന തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. പുല്ലുപാറ സ്വദേശികളായ ഷാജി (55), മകൻ അർജുനൻ (20), സുജിത്ത് (38), സഹോദരൻ സുജിൽ (34), പ്രദേശവാസിയായ ജുബി ജോയ് (31) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നു പൊലീസ് വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img