News4media TOP NEWS
എട്ട് മാസത്തിനിടെ ഹോസ്റ്റൽ വാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; ഓരോ തവണയും വാക്‌സിൻ നൽകി; പത്താം ക്ളാസുകാരിയുടെ ശരീരം തളർന്നു മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷി വിദ്യാർഥിയെ മർദിച്ച കേസ്; എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ‌ ജാമ്യാപേക്ഷ തള്ളി

കഷായത്തിൽ കളനാശിനി കലർത്തി നൽകി;ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി

കഷായത്തിൽ കളനാശിനി കലർത്തി നൽകി;ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി
December 18, 2024

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി.
കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും, രണ്ടാം പ്രതി സിന്ധുവിനും, മൂന്നാം പ്രതി നിർമ്മല കുമാരൻ നായർക്കും എതിരെ ആകെ 95 സാക്ഷികളെയാണ് കോടതിയിൽ വിസ്തരിച്ചത്.

2022 ഒക്ടോബർ പതിനാലിനാണ് ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകി കാമുകനായ ഷാരോൺ രാജിനെ കൊലപ്പെടുത്തിയത്. മരിച്ച ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. 3 പ്രതികൾക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. പലപ്പോഴായി ശീതളപാനീയത്തിൽ ഗുളികകൾ കലർത്തി നൽകിയെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാരോണ്‍ പക്ഷെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു. ഒടുവിൽ വിദഗ്ധമായി വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു.

2022 ഒക്ടോബർ 14ന് രാവിലെയാണ് പളുകിലുളള വീട്ടിലേക്ക് ഗ്രീഷ്മ, ഷാരോണിനെ വിളിച്ചുവരുത്തിയത്. സാവധാനത്തിൽ ആന്തരികാവയവങ്ങളെ ബാധിക്കുന്ന വിഷം ഇന്റർനെറ്റിൽ പരതി ഗ്രീഷ്മ കണ്ടെത്തിയിരുന്നു. വിദ്​ഗ്ധമായി വിഷം കലക്കിയ കഷായം ഷാരോണിനെ കൊണ്ട് കുടിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രത്തിൽ ഉള്ളത്. 11 ദിവസത്തിന് ശേഷമാണ് ആശുപത്രിയിൽ വച്ച് ഷാരോണ്‍ മരിക്കുന്നത്.

Related Articles

© Copyright News4media 2024. Designed and Developed by Horizon Digital

Statcounter