കൽപ്പറ്റ: വിനോദസഞ്ചാരികൾ തമ്മിലുള്ള സംഘർഷത്തിൽ ഇടപ്പെട്ട ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. വയനാട് മാനന്തവാടിയിലാണ് സംഭവം. ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് ക്രൂരത നടന്നത്.( cruelty against tribal youth in Wayanad)
കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചത്. മാനന്തവാടി പുൽപള്ളി റോഡിലാണ് സംഭവം. അക്രമണത്തെ തുടർന്ന് സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രണ്ട് കാറുകളിൽ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാർ പ്രതികരിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം സൗജന്യമായി ചിട്ടപ്പെടുത്താമെന്ന് കലാമണ്ഡലം