കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നടന്ന സാഹിത്യോത്സവത്തിന്റെ മുഖ്യാതിഥിയായി ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത പങ്കെടുത്ത സംഭവത്തിൽ വിശദീകരണം തേടി വൈസ് ചാൻസലർ. കണ്ണൂർ സർവകലാശാല യൂണിയന്റെ നേതൃത്തിലാണ് മൂന്നു ദിവസം നീണ്ട് നിന്ന സാഹിത്യോത്സവം സംഘടിപ്പിച്ചത്. ഇതിൽ മുഖ്യാതിഥിയായി എത്തിയത് ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയാണ്. (News Click Editor participated as the chief guest of Kannur University Literary Festival; VC seeks explanation)
ചടങ്ങിൽ മുഖ്യാതിഥിയായി സിനിമാ താരം നിഖിലാ വിമൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ബുധനാഴ്ച പതിനൊന്ന് മണിയോടെയാണ് മാറ്റം വിസി അറിഞ്ഞത്. തുടർന്ന് വി സി പ്രൊഫ. ഡോ .കെ. കെ. സജു പരിപാടിയിൽ നിന്ന് വിട്ടു നിന്നിരുന്നു.
പ്രബീർ പുരകായസ്ത എങ്ങനെ അവസാന നിമിഷം അതിഥിയായെന്നതിൽ വിദ്യാർത്ഥി ക്ഷേമകാര്യ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. ഡിസംബർ 11, 12, 13 തീയതികളിലാണ് കണ്ണൂർ സർവകലാശാല സാഹിത്യോത്സവം നടന്നത്.